ന്യൂഡൽഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡൽഹിയിലെ ജയ്ത്പൂർ ഭാഗത്തെ വീട്ടിൽ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാതരായ രണ്ട് തോക്കുധാരികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. യുവതിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം നടന്നത്.
മാസ്ക് ധരിച്ചാണ് അക്രമികൾ എത്തിയത്. മരിച്ചത് പൂജ യാദവ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിയൊച്ച കേട്ടയുടൻ അയൽക്കാർ പൂജയുടെ വീട്ടിലേക്ക് എത്തിയിരുന്നു. അക്രമികളെ അവർ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച മോട്ടോർസൈക്കിൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഡൽഹി മെട്രോസ്റ്റേഷനിൽ 30 കാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് മരിച്ചയാളുടെ മൃതദേഹത്തിൽ കൊലപാതകികൾ പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.