സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചിട്ടു; ആറു വയസ്സുകാരൻ രക്ഷപ്പെട്ടു

ന്യൂഡൽഹി: മോചനദ്രവ്യം ആവശ്യപ്പെട്ട് രാജസ്ഥാനിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടു. അമൻ (13), വിപിൻ (8) എന്നിവരാണ് മരിച്ചത്. ആറുവയസുകാരൻ ശിവ എന്ന കുട്ടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഡൽഹിയിൽനിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്‌ടോബർ 15 നാണ് രാജസ്ഥാനിലെ അൽവാറിൽ നിന്ന് മൂന്നു സഹോദരങ്ങളെയും തട്ടിക്കൊണ്ട് പോവുന്നത്. ബിഹാർ സ്വദേശികളായ പ്രതികൾ കുട്ടികളുടെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. കുട്ടികളുടെ പിതാവ് ഗുസാൻ സിങ്ങിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അമനെയും വിപിനെയും കഴുത്തുഞെരിച്ച് കൊല്ലുകയും മൃതദേഹം മെഹ്റാലി വനത്തിൽ കുഴിച്ചിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശിവയെയും കൊല്ലാൻ ശ്രമിച്ച സംഘം കുട്ടി മരിച്ചെന്ന് കരുതി വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഡൽഹിയിലെ മെഹ്റാലി വനത്തിൽ നിന്നും കുട്ടികളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. രാജസ്ഥാൻ പൊലീസും ഡൽഹി പൊലീസും സംയുക്തമായാണ് വനത്തിൽ തിരിച്ചിൽ നടത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - 2 Kidnapped Rajasthan Brothers Killed In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.