‘വിഷം കലർന്ന മിൽക്ക് ഷേക്ക്’ കുടിച്ച് രണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ക​റാ​ച്ചി: `വിഷം കലർന്ന മിൽക്ക് ഷേക്ക്' കുടിച്ച് പാകിസ്താനിൽ രണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലെ സ​ഹി​വാ​ളി​ലാ​ണ് സം​ഭ​വം.

സ​ഹി​വാ​ൾ സ്വ​ദേ​ശി​ ത​ന്‍റെ അ​ഞ്ച് മ​ക്ക​ൾ​ക്ക്  ന​ൽ​കി​യ മി​ൽ​ക്ക് ഷേ​ക്കി​ലാ​ണ് വി​ഷാം​ശ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് കു​ടി​ച്ച​തി​ന് ശേ​ഷം എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

ഏഴ് മാസം പ്രായമുള്ള അനസും മൂന്ന് വയസുള്ള ഹറമുമാണ് മരിച്ചത്. 13 വയസ്സുകാരി അബീഹ, 11 വയസ്സുകാരി ഫായിഖ, ആറു വയസ്സുള്ള ഇമാൻ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും രണ്ട് കു​ട്ടി​ക​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - 2 Children Dead, 3 Critical After Drinking 'Poisoned Milkshake' In Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.