Representational Image
Posted On
date_range Updated On
date_range 14കാരിക്ക് പീഡനം; പ്രതിക്ക് 46 വർഷം തടവ്
കാസർകോട്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം തടവും മൂന്നര ലക്ഷം പിഴയും. പിഴയടച്ചില്ലെങ്കിൽ 38 മാസം അധിക തടവും വിധിച്ചു. മൊഗ്രാൽ പുത്തൂർ ദേശമംഗലം സ്വദേശിയായ ലോകേഷിനെയാണ്(47) അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. 2018 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. ബദിയടുക്ക എസ്.ഐ. ആയിരുന്ന മെൽബിൻ ജോസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.