മലപ്പുറത്ത് പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 കാരന് മർദനം

മലപ്പുറം: പെരിന്തൽമണ്ണയിലെ വാഴയങ്ങടയിൽ പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ച് സ്‍ഥലമുടമ മർദിച്ചതായി പരാതി. കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ച് സ്ഥലമുടമ കുട്ടിയെ മർദിക്കുകയായിരുന്നുവത്രെ.

ബൈക്ക് ​കൊണ്ട് ഇടിച്ചുവീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടി കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. 

Tags:    
News Summary - 12 year old beaten in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.