Posted On
date_range Updated On
date_range ‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’
1975 ജൂണ്‍ 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഞാന്‍ കൊച്ചിയിലായിരുന്നു. അക്കാലത്ത് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠന്‍ അബ്ദുല്ലയുടെ ഒരടിയന്തര സന്ദേശപ്രകാരം, ദോഹയിലേക്ക് പോകാനുള്ള യാത്രാരേഖകള്‍ ശരിയാക്കാനായിരുന്നു എറണാകുളത്തത്തെിയത്. ഉച്ചക്ക് അവിചാരിതമായി, ദേശാഭിമാനിയുടെ പ്രത്യേക മധ്യാഹ്ന പതിപ്പ് കണ്ടപ്പോള്‍ അമ്പരന്നുപോയി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു മുഖ്യവാര്‍ത്ത. അതോടൊപ്പം തന്നെ ‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’ എന്ന എ.കെ. ഗോപാലന്‍െറ ധീരമായ അഭിപ്രായ പ്രകടനവും പത്രം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. അലഹാബാദ് ഹൈകോടതി വിധി, ഉയര്‍ത്തിക്കാട്ടി തന്‍െറ രാജിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഒടുവില്‍ കണ്ടത്തെിയ രക്ഷാമാര്‍ഗമായിരുന്നല്ളോ ആഭ്യന്തര അടിയന്തരാവസ്ഥ. ഭരണഘടനയുടെ മൗലികാവകാശങ്ങളാകെ സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ തികഞ്ഞ ഏകാധിപതിയായി അവര്‍ മാറിയതിനെക്കുറിച്ചാണ് മാര്‍ക്സിസ്റ്റ് സമരനായകനായിരുന്ന എ.കെ.ജി ‘പെണ്‍ഹിറ്റ്ലര്‍’ എന്ന് വിശേഷിപ്പിച്ചത്. പക്ഷേ, പിറ്റേദിവസം പുറത്തിറങ്ങിയ ‘ദേശാഭിമാനി’യില്‍ ആ പ്രതികരണം ഇല്ലായിരുന്നു. പത്രങ്ങള്‍ക്കാകെ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതാണ് കാരണം. കുല്‍ദീപ് നയാറെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുകയും ചെയ്തു. ഞാന്‍ പിറ്റേദിവസം തന്നെ ദോഹയിലേക്ക് പറന്നു. തുടര്‍ന്ന് ജ്യേഷ്ഠന്‍െറ അവധിയില്‍ ഇന്ത്യന്‍ എംബസിയില്‍ ദ്വിഭാഷിയായി ചേരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
1977 മാര്‍ച്ചില്‍ ഒരു തൂത്തുവാരല്‍ വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്ദിര തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാക്കള്‍ ജയിലിലടക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും ചെയ്തിരിക്കെ, ഈസി വാക് ഓവര്‍ പ്രതീക്ഷിച്ചത് സ്വാഭാവികമാണല്ളോ. പക്ഷേ, ഇന്ദിരയും മകനും ഉള്‍പ്പെടെയുള്ളവരുടെ സമ്പൂര്‍ണ തോല്‍വിയാണ് ആയമ്മയെ കാത്തിരിക്കുന്നതെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് അതുമായി ബന്ധമുള്ള ഒരു സുഹൃത്ത് എന്നോടുപറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ശരി!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.