യു.ജി.സി നെറ്റ് ഡിസംബർ 2025; എൻ.‌ടി‌.എ പുതുക്കിയ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ -നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (യു.ജി.സി നെറ്റ്) ഡിസംബർ 2025ലെ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഡൽഹി ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം.

ഹിസ്റ്ററി പേപ്പറിൽനിന്ന് നാലു ചോദ്യങ്ങളും കൊമേഴ്സ് പേപ്പറിൽനിന്ന് മൂന്നു ചോദ്യങ്ങളും ഒഴിവാക്കിയാണ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. അഞ്ച് വിഷയങ്ങളിലെ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. ഡിസംബർ -ജനുവരി മാസങ്ങളിലാണ് നെറ്റ് പരീക്ഷ നടന്നത്. ഉദ്യോഗാർഥികൾക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതുക്കിയ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

ജനുവരിയിൽ നടന്ന ഹിസ്റ്ററി ചോദ്യപേപ്പറിലെ ഒമ്പത് ചോദ്യങ്ങളിലെ ഉത്തരസൂചികയിൽ ആശയക്കുഴപ്പമുണ്ടെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഫെബ്രുവരി നാലിന് ഉദ്യോഗാർഥികളുടെ ആശങ്കകൾക്ക് മറുപടി നൽകാതെ എൻ.ടി.എ അന്തിമ ഫലം പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ഹൈകോടതി ഉത്തരവിനെ തുടർന്ന് എൻ.ടി.എ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയായിരുന്നു. 

Tags:    
News Summary - UGC NET December 2025 NTA Releases Revised Final Answer Key

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.