പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് : പരാതി അന്വേഷിക്കാൻ ഉത്തരവ്

കോഴിക്കോട് : പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പട്ടികാജതി വിഭാഗം വിദ്യാർഥികളെ ഫീസടച്ചില്ലായെന്ന് കാരണത്താൽ ക്ലാസി കയറ്റിയില്ലെന്ന വിഷയത്തിൽ പരാതി അന്വേഷിക്കാൻ ഉത്തരവ്. മന്ത്രി കെ. രാധാകൃഷ്ണന് 2022 മാർച്ച് 15ന് മിനി കെ. രാജ് ആണ് പരാതി നൽകിയത്.

അമിതമായ ഫീസ് ഈടാക്കുന്നുവെന്നും ഇ- ഗ്രാന്റ്സ് വിദ്യാർഥികൾ ഫോം പൂരിപ്പിച്ച് നൽകണമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് മെയ് 21 ന് പട്ടിജാതി വകുപ്പ് ഡയറക്ടർ ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു.

സ്ഥാപനം സന്ദർശിച്ച് പരാതിക്കാരെ നേരിൽ കാണുന്നതിനും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചാണ് ഉത്തരവ്. അഡീഷണൽ സെക്രട്ടറി എം. ശശിധരൻ, പട്ടികജാതി-വർഗ വകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ എസ്.നസീർ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം 

Tags:    
News Summary - P.K. Das Institute of Medical Science : Order to investigate the complaint.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.