കു​സാ​റ്റ് യു.​ജി, പി.​ജി ​പ്രവേശനം; ‘കാ​​റ്റ്’ മേ​​യ് 9,10,11ന്

കൊ​ച്ചി ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് (യു.​ജി), പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് (പി.​ജി) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പൊ​തു ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് (കു​സാ​റ്റ് - കാ​റ്റ് 2026) ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. കോ​ഴ്സു​ക​ളും യോ​ഗ്യ​ത​ക​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യും പ്ര​വേ​ശ​ന പ​രീ​ക്ഷ, ഒ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ, അ​ലോ​ട്ട്മെ​ന്റ് മു​ത​ലാ​യ സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സ് https://admissions.cusat.ac.in/ലു​ണ്ട്.

യു.​ജി പ്രോ​ഗ്രാ​മു​ക​ൾ

● ബി.​ടെ​ക് (റെ​ഗു​ല​ർ - 8 സെ​മ​സ്റ്റ​റു​ക​ൾ), ബ്രാ​ഞ്ചു​ക​ൾ - ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​​ക്കേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക്ക​ൽ, സേ​ഫ്റ്റി ആ​ൻ​ഡ് ഫ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്, മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച്ച​ർ ആ​ൻ​ഡ് ഷി​പ്പ് ബി​ൽ​ഡി​ങ്, പോ​ളി​മെ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​സ്ട്രു​മെ​​ന്റേ​ഷ​ൻ ആ​ൻ​ഡ് ​ക​ൺ​ട്രോ​ൾ എ​ൻ​ജി​നീ​യ​റി​ങ് (ബി.​ടെ​ക് പാ​ർ​ടൈം, - സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ)

● പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം.​എ​സ്‍സി പ്രോ​ഗ്രാ​മു​ക​ൾ: ഫോ​ട്ടോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്), ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​റ്റി​ക്സ്, ഫി​സി​ക്സ്, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്.

● പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ - ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ

● പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റ​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (എം.​സി.​എ)

● പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ: ബി.​ബി.​എ എ​ൽ​എ​ൽ.​ബി, ബി.​കോം എ​ൽ​എ​ൽ.​ബി, ബി.​എ​സ് സി ​എ​ൽ​എ​ൽ.​ബി (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്)

● നാ​ല് വ​ർ​ഷ ബാ​ച്ച്‍ല​ർ ഓ​ഫ് വൊ​ക്കേ​ഷ​ൻ (ബി.​വോ​ക്)- ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ല​റ്റി​ക്സ്

പി.​ജി പ്രോ​ഗ്രാ​മു​ക​ൾ

● എം.​എ​സ്‍സി - മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്‍റ്റി​ക്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സ്​​പെ​ഷ​ലൈ​സേ​ഷ​ൻ - എ.​ഐ, ഡാ​റ്റാ​സ​യ​ൻ​സ്), ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ് സ​യ​ൻ​സ്, ഹൈ​​​ഡ്രോ​കെ​മി​സ്ട്രി, ഓ​ഷ്യാ​നോ​ള​ജി, മ​റൈ​ൻ ജി​യോ​ഫി​സി​ക്സ്, മെ​റ്റി​യ​റോ​ള​ജി, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ബ​യോ കെ​മി​സ്ട്രി, ​മൈ​ക്രോ​ബ​യോ​ള​ജി, മ​റൈ​ൻ ജ​നോ​മി​ക്സ്, മ​റൈ​ൻ ബ​യോ​ള​ജി, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ​റീ​സ്, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ ടെ​ക്നോ​ള​ജി, ബ​യോ എ​ത്തി​ക്സ്.

● എം.​എ​ഫ്.​എ​സ്.​സി- സീ​ഫു​ഡ് ​സേ​ഫ്റ്റി ആ​ൻ​ഡ് ട്രേ​ഡ്

● എം.​വോ​ക്, സോ​ഫ്റ്റ്‍വേ​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്റ്, ബാ​ങ്കി​ങ്, ഫി​നാ​ൻ​സ്, മാ​സ്റ്റ​ർ ഓ​ഫ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ.

● എം.​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ

● എ​ൽ​എ​ൽ.​എം/​എ​ൽ​എ​ൽ.​എം (ഐ.​പി.​ആ​ർ) എം.​എ​സ് (ഐ.​പി.​ആ​ർ)- പി​എ​ച്ച്.​ഡി (5 വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം), എ​ൽ​എ​ൽ.​എം (ഐ.​പി.​ആ​ർ)- പി​എ​ച്ച്.​ഡി (5 വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം)

● എം.​ടെ​ക് - സി.​എ​സ്.​ഇ (ഡാ​റ്റാ സ​യ​ൻ​സ്, എ.​ഐ) സി.​എ​സ്.​ഇ (എ.​ഐ സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്), ക​മ്പ്യൂ​ട്ട​ർ എ​യി​ഡ​ഡ് സ്ട്ര​ക്ച​റ​ൽ അ​നാ​ലി​സി​സ് ആ​ൻ​ഡ് ഡി​സൈ​ൻ, വി.​എ​ൽ.​എ​സ്.​ഐ ആ​ൻ​ഡ് എം​ബ​ഡ​ഡ് സി​സ്റ്റം​സ്, പോ​ളി​മ​ർ ടെ​ക്നോ​ള​ജി, സി.​എ​സ്.​ഇ (സൈ​ബ​ർ സെ​ക്യൂ​രി​റ്റി), ഐ.​ടി ബി​സി​ന​സ് അ​ന​ല​റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​റ​ലി​ജ​ൻ​സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ്റ്റി, ജി​യോ ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, സ്ട്ര​ക്ച​റ​ൽ, ഇ​ല​​ക്ട്രോ​ണി​ക്സ് ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​​ട്രോ​ൾ എ​ൻ​ജി​നീ​യ​റി​ങ്, മ​റൈ​ൻ ബ​യോ​ടെ​ക്നോ​ള​ജി, സി​ന്ത​റ്റി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ മാ​നു​ഫാ​ക്ച​റി​ങ്, എം.​ടെ​ക് സി.​എ​സ്.​ഇ (എ​ക്സി​ക്യൂ​ട്ടി​വ്).

● ഡ്യു​വ​ൽ മാ​സ്റ്റേ​ഴ്സ് ഇ​ൻ സ​യ​ൻ​സ് (എം.​എ​സ്) ന്യൂ ​ജ​ന​റേ​ഷ​ൻ ഇ​ല​ക്ട്രോ​ണി​ക് ​കം​പോ​ണ​ന്റ് ബേ​സ്), ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ്യു​വ​ൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ മാ​നേ​ജ്മെ​ന്റ് (ഐ.​ഡി.​എം.​പി.​എം).

● എം.​ബി.​എ ഫു​ൾ​ടൈം/​ഈ​വ​നി​ങ് റെ​ഗു​ല​ർ/​എ​ക്സി​ക്യൂ​ട്ടി​വ്, പി​എ​ച്ച്.​ഡി.

കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭ്യ​മാ​യ കോ​ഴ്സു​ക​ളും യോ​ഗ്യ​ത​ക​ളും അ​തി​ന​നു​സൃ​ത​മാ​യ ടെ​സ്റ്റ് കോ​ഡു​ക​ളും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്. യോ​ഗ്യ​ത​യും താ​ൽ​പ​ര്യ​വും പ​രി​ഗ​ണി​ച്ച് കോ​ഴ്സു​ക​ളും ടെ​സ്റ്റ് കോ​ഡു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ബി.​ടെ​ക്, ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്‍സി, ബി.​ബി.​എ, എ​ൽ​എ​ൽ.​ബി, ബി.​കോം എ​ൽ​എ​ൽ.​ബി, ബി.​എ​സ്‍സി എ​ൽ​എ​ൽ.​ബി, ബി.​വോ​ക് മു​ത​ലാ​യ കോ​ഴ്സു​ക​ളാ​ണ്.

താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​പേ​ക്ഷ​യി​ൽ അ​ണ്ട​ർ​​ഗ്രാ​ജ്വേ​റ്റ് /ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്ന് കൊ​ടു​ക്ക​ണം. പി.​ജി കോ​ഴ്സു​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള രേ​ഖ​പ്പെ​ടു​ത്ത​ലാ​ണ് വേ​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​ത്ത പ്രോ​ഗ്രാ​മി​ന് അ​നു​യോ​ജ്യ​മാ​യ ഏ​തെ​ങ്കി​ലു​മൊ​രു ടെ​സ്റ്റ് കോ​ഡും രേ​ഖ​പ്പെ​ടു​ത്ത​ണം. എം.​ബി.​എ പ്രോ​ഗ്രാ​മി​ന് ഐ.​ഐ.​എം കാ​റ്റ് /കെ ​മാ​റ്റ് പെ​ർ​സെ​​ൈ​ന്റ​ൽ അ​ല്ലെ​ങ്കി​ൽ സി​മാ​റ്റ് സ്കോ​ർ നേ​ടി​യി​രി​ക്ക​ണം.

എം.​ടെ​ക് പ്ര​വേ​ശ​ന​ത്തി​ന് ഗേ​റ്റ് സ്കോ​ർ ഉ​ള്ള​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ​ൽ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് വ​ഴി പ്ര​വേ​ശ​നം ന​ൽ​കും.

അ​പേ​ക്ഷാ ഫീ​സ്: ര​ണ്ട് ടെ​സ്റ്റ് കോ​ഡു​ക​ൾ​ക്ക് വ​രെ 1500 രൂ​പ. കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി / വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 700 മ​തി. ഓ​രോ അ​ധി​ക ടെ​സ്റ്റ് കോ​ഡി​നും യ​ഥാ​​ക്ര​മം 500/ 250 രൂ​പ വീ​തം ന​ൽ​ക​ണം.

എം.​ടെ​ക്, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ൾ കു​സാ​റ്റ് -കാ​റ്റ്-2026’ ന്റെ ​പ​രി​ധി​യി​ൽ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഇ​തേ ഫീ​സ് അ​ട​യ്ക്ക​ണം. എ​ന്നാ​ൽ, അ​ധി​ക ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. അ​തേ​സ​മ​യം സി.​യു.​ഇ.​ടി പി.​ജി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് ഫീ​സ് അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലേ​ക്ക് 110 യു.​എ​സ് ഡോ​ള​റാ​ണ് ഫീ​സ്.

ഗ​ൾ​ഫി​ൽ ജോ​ലി നോ​ക്കു​ന്ന ഭാ​ര​തീ​യ​രു​ടെ മ​ക്ക​ൾ​ക്ക് ര​ണ്ട് ടെ​സ്റ്റ്കോ​ഡു​ക​ൾ​ക്ക് വ​രെ 6500 രൂ​പ​യും കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി /വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് 5700 രൂ​പ​യു​മാ​ണ് ഫീ​സ്. ഓ​രോ അ​ധി​ക ടെ​സ്റ്റ് കോ​ഡി​നും യ​ഥാ​ക്ര​മം 500/ 250 രൂ​പ​യും അ​ട​യ്ക്ക​ണം.

എ​ൻ.​ആ​ർ.​ഐ സീ​റ്റു​ക​ളി​ലേ​ക്ക് ഫീ​സി​നോ​ടൊ​പ്പം അ​ധി​കം 5000 രൂ​പ​കൂ​ടി (മൊ​ത്തം 6500 രൂ​പ) അ​ട​യ്ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ: പ്രോ​സ്പെ​ക്ട​സി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ‘കു​സാ​റ്റ് കാ​റ്റി​ന് ഓ​ൺ​​ലൈ​നി​ൽ https.//admissions.cusat.ac.in വ​ഴി മാ​ർ​ച്ച് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന മൊ​ബൈ​ൽ ന​മ്പ​റും ഇ-​മെ​യി​ൽ വി​ലാ​സ​വും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ സ​ജീ​വ​മാ​യി​രി​ക്ക​ണം. മു​ഖം വ്യ​ക്ത​മാ​യി കാ​ണു​ന്ന രീ​തി​ലു​ള്ള പു​തി​യ പാ​സ്​​പോ​ർ​ട്ട് വ​ലി​പ്പ​മു​ള്ള ഫോ​ട്ടോ, കൈ​യൊ​പ്പ് എ​ന്നി​വ അ​പ്ലോ​ഡ് ചെ​യ്യ​ണം.

കോ​ഴ്സ് വി​വ​ര​ങ്ങ​ൾ ന​ൽ​കി ക​ഴി​ഞ്ഞ് ഷോ​ർ​ട്ട് പ്രി​വ്യൂ ​പ​രി​ശോ​ധി​ച്ച് കൊ​ടു​ത്ത വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തു​വ​രു​ത്തി ‘സേ​വ്’ ചെ​യ്യേ​ണ്ട​താ​ണ്. ഷോ​ർ​ട്ട്പ്രി​വ്യൂ സ്ഥി​രീ​ക​രി​ച്ച​ശേ​ഷം പി​ന്നെ മാ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ, വ്യ​ക്തി​ഗ​ത കോ​ഴ്സ് വി​ശ​ദാം​ശ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യാ​ൻ അ​വ​സാ​ന തീ​യ​തി​ക്ക് മു​മ്പ് ഒ​ര​വ​സ​രം ല​ഭി​ക്കും.

പ്രി​വ്യൂ ക​ൺ​ഫോം ചെ​യ്ത​തി​ന്ശേ​ഷം ഫീ​സ് അ​ട​യ്ക്കാ​ൻ മ​റ​ക്ക​രു​ത്. അ​തോ​ടൊ​പ്പം പ​രീ​ക്ഷാ കേ​​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഇ​നി ഫൈ​ന​ൽ സ​ബ്മി​ഷ​ൻ ന​ട​ത്താം.

അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ഇ-​മെ​യി​ൽ ല​ഭി​ക്കും. പ​ത്ത് ദി​വ​സ​ത്തി​ന​കം ‘സ്റ്റാ​റ്റ​സ്’ അ​പ്രൂ​വ്ഡ് ആ​കും. ഇ​ല്ലെ​ങ്കി​ൽ ഹെ​ൽ​പ്പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ വാ​ഴ്സി​റ്റി അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാം. തു​ട​ർ​ന്നു​ള്ള എ​ല്ലാ അ​റി​യി​പ്പു​ക​ളും കാ​ൻ​ഡി​ഡേ​റ്റ് പ്രോ​ഫൈ​ൽ വ​ഴി​യാ​യി​രി​ക്കും.

കു​സാ​റ്റ് കാ​റ്റ് 2026 ന്റെ ​പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന എം.​ടെ​ക് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഏ​പ്രി​ൽ 16 വ​രെ​യും എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഏ​പ്രി​ൽ 30 വ​രെ​യും ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷാ ഫോം ​വി​ത​ര​ണ​വും സ്വീ​ക​രി​ക്കു​ന്ന​തും ഫെ​ബ്രു​വ​രി 11 വ​രെ ആ​യി​രി​ക്കും.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത

ഭൂ​രി​ഭാ​ഗം ബി.​ടെ​ക് പ്രോ​ഗ്രാ​മു​ക​ൾ​ക്കും മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഈ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ഓ​രോ​ന്നി​നും 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും പ്ല​സ് ടു / ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം.

എ​ന്നാ​ൽ, ബി.​ടെ​ക് മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് ശ​രാ​ശ​രി 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​​തെ​യും മാ​ത്ത​മാ​റ്റി​ക്സി​ന് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ടി വി​ജ​യി​ക്ക​ണ​മെ​ന്നു​ണ്ട്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കും പ​ത്ത് / പ​ന്ത്ര​ണ്ട് പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന് 50 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി -25 വ​യ​സ്സ്. (പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ മാ​രി​ടൈം സ​ർ​വ​ക​ലാ​ശാ​ല പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (ഐ.​എം.​യു-​സി.​ഇ.​ടി) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ബി​ടെ​ക് നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച്ച​ർ ആ​ന്റ്ഷി​പ്പ് ബി​ൽ​ഡി​ങ് ​​പ്രോ​ഗ്രാ​മി​ന് മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു ​പ​രീ​ക്ഷ ഫ​സ്റ്റ് ക്ലാ​സി​ൽ പാ​സാ​യി​രി​ക്ക​ണം. മാ​ത് സി​ന് പ്ര​ത്യേ​കം 50 ശ​ത​മാ​നം മാ​ർ​ക്കും മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കും വേ​ണം.

ബി.​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സു​ക​ൾ​ക്ക് മാ​ത് സി​ന് 50 ശ​ത​മാ​നവും മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നവും മാ​ർ​ക്കോടെ പ്ല​സ് ടു പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.

യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ എ​സ്.​സി/​എ​സ്.​ടി, എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്കി​ള​വ് ല​ഭി​ക്കും. 2026 മാ​ർ​ച്ച് / ഏ​പ്രി​ലി​ൽ അ​വ​സാ​ന​വ​ർ​ഷം യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷി​ക്കാം.

പ്രവേശന പരീക്ഷ: മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ് ഒ​ഴി​കെ മ​റ്റെ​ല്ലാ ബി.​ടെ​ക് പ്രോ​ഗ്രാ​മു​ക​ൾ​ക്കു​മു​ള്ള പ്ര​വേ​ശ​നം ‘കു​സാ​റ്റ്-​കാ​റ്റ് 2026’ റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പ്ല​സ് ടു ​സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ബ്ജ​ക്സീ​വ് മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ് മാ​തൃ​ക​യി​ൽ 225 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. (മാ​ത്ത​മാ​റ്റി​ക്സ്-90, ഫി​സി​ക്സ് -75, കെ​മി​സ്ട്രി -60). (ടെ​സ്റ്റ് കോ​ഡ്-101), ടെ​സ്റ്റി​ൽ ഈ ​മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ​ക്കും വി​ജ​യി​ക്കു​ന്ന​തി​ന് മൊ​ത്ത​ത്തി​ൽ 10 സ്കോ​റി​ൽ കു​റ​യാ​തെ നേ​ട​ണം. ഒ​രു ചോ​ദ്യ​ത്തി​ന് പോ​ലും ഉ​ത്ത​ര​മെ​ഴു​താ​ത്ത​വ​രെ അ​യോ​ഗ്യ​താ​യി പ​രി​ഗ​ണി​ച്ച് റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മി​നി​മം സ്കോ​ർ നേ​ട​ണ​മെ​ന്നി​ല്ല.

● മ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ: ബി ​വോ​ക്: യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ് ടു പ​രീ​ക്ഷ പാ​സാ​ക​ണം. (എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് കോ​ഡ്: 103).

പ​ഞ്ച​വ​ത്സ​ര ഇ​ന്റ​​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ൾ -എം.എ​സ്.​സി- യോ​ഗ്യ​ത ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്/ ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു 50% മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. (ടെ​സ്റ്റ് കോ​ഡ് 101/ 104).

പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്‍സി ഇ​ക്ക​ണോമെ​ട്രി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്. യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ്ല​സ് ടു പാസ് (കോ​ഡ് 105)

● പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​സി.​എ. യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ്ല​സ് ടു/ ​ത​ത്തു​ല്യം. മാ​ത്സ്/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ്‍സ്/ ഐ. ​ടി ഐഛി​ക വി​ഷ​യ​മാ​യി പ്ല​സ് ടു/ ​ പാ​സാ​യ​വ​രെ​യും പ​രി​ഗ​ണി​ക്കും. (ടെ​സ്റ്റ് കോ​ഡ് 101).

പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് നി​യ​മ ബി​രു​ദ കോ​ഴ്സു​ക​ൾ: ബി.​ബി.​എ എ​ൽ​എ​ൽ.​പി/​ബി.​കോം എ​ൽ​എ​ൽ.​ബി. യോ​ഗ്യ​ത: ​കൊ​മേ​ഴ്സ്/ ആ​ർ​ട്സ്/ ഹ്യൂ​മാ​നി​റ്റീ​സ് സ്ട്രീ​മി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു/ ​ത​ത്തു​ല്യം. ബി.​എ​സ്‍സി എ​ൽ​എ​ൽ.​ബി യോ​ഗ്യ​ത: മാ​ത്സ്/ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഒ​രു വി​ഷ​യ​മാ​യി പ്ല​സ് ടു (50/65% ​മാ​ർ​ക്കി​ൽ കു​റ​യ​രു​ത്) ത​ത്തു​ല്യം. (ടെ​സ്റ്റ് കോ​ഡ് 201)

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9778783191, 8848912606 എ​ന്നീ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലും admissions@cusat.ac.in എ​ന്ന ഇ​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - CUSAT UG, PG Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.