മാധ്യമം സീനിയർ സബ് എഡിറ്റർ സുബൈർ പി. ഖാദറിന് ലാഡ്ലി മീഡിയ നാഷണൽ ഫെലോഷിപ്പ്

മുംബൈ: 2026 ലെ പോപ്പുലേഷന്‍ ഫസ്റ്റ് ലാഡ്ലി മീഡിയ നാഷണൽ ഫെലോഷിപ്പിന് മാധ്യമം സീനിയർ സബ് എഡിറ്റർ സുബൈർ പി. ഖാദർ അർഹനായി. ‘ഇന്ത്യയിലെ ബാലവിവാഹം: ലിംഗപരമായ വശങ്ങളും സാമൂഹികാന്തര തലങ്ങളും’ എന്ന വിഷയത്തിലുള്ള പഠനങ്ങൾക്കാണ് ഫെലോഷിപ്പ്. ഫെബ്രുവരി ആദ്യ വാരം മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് പോപുലേഷൻ ഫസ്റ്റ് ഡയറക്ടർ യോഗേഷ് പവാർ അറിയിച്ചു.

20,000 രൂപയും പ്രശസ്തിപത്രവും ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക. സ്ത്രീശാക്തീകരണം, ലിംഗസമത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് യുണൈറ്റഡ് നാഷൻസ് പോപുലേഷൻ ഫണ്ട് സഹകരണത്തോടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റ് എന്ന ട്രസ്റ്റാണ് ലാഡ്ലി മീഡിയ ഫെലോഷിപ് നല്‍കുന്നത്.

2017 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമായ സുബൈർ പി. ഖാദർ നിലവിൽ മാധ്യമം പീരിയോഡിക്കൽസിൽ സീനിയർ സബ് എഡിറ്ററാണ്. 2022ലെയും 2026ലെയും റീച്ച് മീഡിയ നാഷണൽ ഫെലോഷിപ്പ്, കേരള മീഡിയ അക്കാദമിയുടെ 2022ലെ സമഗ്ര ഗവേഷണത്തിനുള്ള മാധ്യമ ഗവേഷക ഫെലോഷിപ്, 2024ലെ പൊതു ഗവേഷണത്തിനുള്ള മാധ്യമ ഗവേഷക ഫെലോഷിപ് എന്നിവയും സുബൈർ പി. ഖാദറിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയാണ്​ സുബൈർ​. എരഞ്ഞിക്കൽ എ.കെ അബ്ദുൽഖാദർ മുസ്ലിയാരുടെയും നെച്ചൂളി സഫിയയുടെയും മകനാണ്​. ഭാര്യ: ഉമ്മു ഹബീബ എ.കെ. അയ്ദിൻ ഐബക് മകനാണ്.

Tags:    
News Summary - Madhyamam Senior Sub-Editor Zubair P. Khader awarded Ladli Media National Fellowship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.