ഒരു ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുക എന്നത് എല്ലാകാലത്തും തൊഴിലാളികളുടെ ഇഷ്ടപ്പെട്ട കാര്യമാണ്. അതുവഴി ലഭിക്കുന്ന പരിഗണനയും സാലറി വർധനവുമെല്ലാം അവർ ആഘോഷിക്കുകയും ചെയ്യും. എന്നാൽ ആ കാലമൊക്കെ മാറിയെന്നാണ് പുതിയ കണ്ടെത്തൽ. ഇന്ന് ജോലിയിലെ സ്ഥാനക്കയറ്റം അത്ര താൽപ്പര്യമില്ലാത്തവരാണ് പുതിയ തലമുറയിലുള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രശസ്ത വെബ്സൈറ്റ് ആയ നൗക്രി ഡോട്ട് കോം നടത്തിയ പഠനത്തിലാണ് ഈ ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തൽ. ജെൻസീ തലമുറക്കാർക്കാണ് ‘പ്രമോഷൻ’ അത്ര താൽപ്പര്യമില്ലാത്തത്.
ഇന്ത്യയിലെ വ്യത്യസ്ത കമ്പനികളിലെ 23,000ത്തിലധികം ജെൻ സീ പ്രഫഷനുകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം. ഈ പഠനത്തിൽ പ്രതികരിച്ചവരിൽ 57ശതമാനം പേരും ജോലിയിലെ സ്ഥാനക്കയറ്റത്തേക്കാളേറെ അവരുടെ കരിയർ വളർച്ചക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്. മിക്ക ആളുകളും പറയുന്നത് സ്ഥാനക്കയറ്റങ്ങൾ തങ്ങളുടെ കരിയറിനെ ഒരു പ്രത്യേക അളവിൽ തളച്ചിടുമെന്നാണ്. കരിയർ മികച്ചതാക്കി കാലങ്ങളോളം സഞ്ചരിക്കുന്നതിൽ സ്ഥാനക്കയറ്റങ്ങൾ വിലങ്ങുതടിയാവാറുണ്ടെന്നും അവർ പറയുന്നു. ഈ അഭിപ്രായത്തിൽനിന്ന് വിഭിന്നരാണോ മില്ലേനിയലുകൾ എന്നറിയാനും സർവേ സംഘടപ്പിച്ചു. അവരുടെയും മറുപടി വ്യത്യസ്തമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.