ഭക്ഷണപ്രേമികളുടെ ലോകത്ത് ഒരു ‘സെലിബ്രിറ്റി ഷെഫ്’ ആകണമെന്നുണ്ടോ? എങ്കിൽ പാചകത്തിലെ സർഗാത്മകതയും ബിസിനസ് മാനേജ്‌മെന്റിലെ കൃത്യതയും ഒത്തുചേരുന്ന പ്രഫഷനൽ കോഴ്‌സുകൾ തിരഞ്ഞെടുക്കാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ), നോയിഡ, തിരുപ്പതി കാമ്പസുകളിൽ മികച്ച പ്ലേസ്‌മെന്റ് റെക്കോഡുകളോടെ നടത്തുന്ന കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്.
അമർകണ്ടക്കിലെ ഇന്ദിരഗാന്ധി നാഷനൽ ട്രൈബൽ കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സുകൾ നടത്തുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഷെഫ് തസ്തികകളിലേക്കും കിച്ചൺ മാനേജ്‌മെന്റ് റോളുകളിലേക്കും ഈ പഠനം വഴിതുറക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അത്യാധുനിക കളിനറി ലാബുകളിൽ ഇന്ത്യൻ-അന്താരാഷ്ട്ര വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രായോഗിക പരിശീലനം കൂടാതെ ഫുഡ് കോസ്റ്റിങ്, ഹൈജീൻ സ്റ്റാൻഡേർഡ്‌സ്, എന്റർപ്രണർഷിപ് എന്നിവയിലും പ്രാവീണ്യം നേടാം.
പ്ലസ് ടു കഴിഞ്ഞവർക്കായി ബി.ബി.എ ഇൻ കളിനറി ആർട്‌സ് (മൂന്നു വർഷം), ബിരുദധാരികൾക്കായി എം.ബി.എ ഇൻ കളിനറി ആർട്‌സ് (രണ്ടു വർഷം) എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. പ്രായപരിധിയില്ലാതെ ആർക്കും അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവും ലഭ്യം.
ഫീസ്: ബിരുദ കോഴ്സിന് ഏകദേശം 4,50,000 രൂപയും എം.ബി.എക്ക് 3,01,500 രൂപയും വരും. ഹോസ്റ്റൽ ഫീസ് പുറമെ
താൽപര്യമുള്ള വിദ്യാർഥികൾക്ക് www.indianculinaryinstitute.com അല്ലെങ്കിൽ www.icitirupati.in എന്നീ വെബ്‌സൈറ്റുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.