തിരുവനന്തപുരം: സംസ്ഥാനത്തെ നാലുവർഷ ബിരുദ കോഴ്സുകൾ (എഫ്.വൈ.യു.ജി.പി) കൂടുതൽ ബഹുവൈജ്ഞാനിക (മൾട്ടിഡിസിപ്ലിനറി) രീതിയിലാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വ്യത്യസ്ത പഠന വിഭാഗങ്ങളിലെ അധ്യാപകരെ ഉപയോഗിച്ച് ഒരു കോഴ്സ് പുതുതായി തയാറാക്കി പഠിപ്പിക്കുന്ന രീതിയും (ഇന്‍റർഡിസിപ്ലിനറി) ഇതുവഴി നടപ്പാക്കാനാകും. ഇതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെൽ തയാറാക്കിയ വിശദ മാതൃകാ മാർഗനിർദേശങ്ങൾ സർവകലാശാലകൾക്ക് നൽകും. മൾട്ടിഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് കോളജുകൾ പദ്ധതി തയാറാക്കി സർവകലാശാലക്ക് നൽകണം. സർവകലാശാല ആവശ്യമായ പരിശോധന നടത്തി പുതിയ കോഴ്സുകൾക്ക് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.