ശീതക്കാറ്റ് ; ലഖ്‌നൗവിൽ സ്കൂൾ സമയം പുനക്രമീകരിച്ചു

ലഖ്‌നൗ : ശീതകാറ്റിന്‍റെ പശ്ചാത്തലത്തിൽ ലഖ്‌നൗ ജില്ലയിലെ സ്കൂൾ സമയം പുനക്രമീകരിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളുടെ പ്രവർത്തന സമയമാണ് മാറ്റിയത് . എല്ലാ സ്വകാര്യ, സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലും ജനുവരി രണ്ട് മുതൽ 10 വരെ സ്കൂൾ സമയം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാക്കിയാണ് പുനക്രമീകരിച്ചത്. ഉത്തരവ് കർശനമായി പാലിക്കണമെന്ന് ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശൈത്യം കണക്കിലെടുത്താണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ തീരുമാനം.

നേരത്തെ ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് ശീത തരംഗത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 21 മുതൽ 31 വരെ സ്കൂൾ സമയം രാവിലെ 10 മുതൽ മൂന്ന് വരെയാക്കി ചുരുക്കിയിരുന്നു. ഉത്തർപ്രദേശിലെ മറ്റ് ജില്ലകളിലെ സ്കൂൾ സമയവും പുനക്രമീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജില്ലാ വെബ്‌സൈറ്റിൽ പുതുക്കിയ സമയക്രമീകരണം പരിശോധിക്കാം.

Tags:    
News Summary - Lucknow School Timings Change Amid Cold Wave; Will Open From 10 AM To 2 PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT