ഐ.ഐ.ടി കാമ്പസ് പ്ലേസ്മെന്റ്: മൂന്ന് വിദ്യാർഥികൾക്ക് നാല് കോടി ശമ്പള വാഗ്ദാനം

ന്യൂഡൽഹി: ഐ.ഐ.ടി കാമ്പസ് പ്ലേസ്മെന്റിൽ മൂന്ന് വിദ്യാർഥികൾക്ക് നാല് കോടി രൂപ വരെ ശമ്പള വാഗ്ദാനം. ഡൽഹി, ബോംബെ, കാൺപൂർ ഐ.ഐ.ടികളിലെ വിദ്യാർഥികൾക്കാണ് ഉയർന്ന ശമ്പള വാഗ്ദാനം ലഭിച്ചത്. ഗ്ലോബൽ പ്രോപ്പർട്ടി ട്രേഡിങ് സ്ഥാപനമായ ജാ​നെ സ്ട്രീറ്റാണ് ഉയർന്ന തുക ശമ്പള വാഗ്ദാനമായി നൽകിയത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഐ.ടി കമ്പനികൾ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് തോത് കുറച്ചിരുന്നു. ഇതിനിടെയാണ് പ്രൊപ്പർട്ടി കമ്പനി ഉയർന്ന തുക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. കാൺപൂർ, ഡൽഹി, ബോംബെ ഐ.ഐ.ടികളിൽ ഏറ്റവും വലിയ ശമ്പള വാഗ്ദാനം നൽകിയത് ജാനെ സ്ട്രീറ്റാണ്.

കഴിഞ്ഞ വർഷം ഊബർ 2.16 കോടിയുടെ ഉയർന്ന ശമ്പളം വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെ വെല്ലുന്ന വൻ ശമ്പള പാക്കേജാണ് ഇക്കുറി വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്നത്. ഐ.ഐ.ടി റൂക്കിയിൽ 1.16 കോടിയുടെ ശമ്പളവാഗ്ദാനമാണ് വിദ്യാർഥിക്ക് ലഭിച്ചത്. 

Tags:    
News Summary - IIT job placements: Jane Street offers record Rs 4 crore-salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.