2026ൽ മക്കളെ വിദേശത്തേക്ക് പഠനത്തിന് അയക്കാൻ തീരുമാനിച്ചവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

2026ൽ വിദേശത്ത് പഠിക്കാനായി മക്കളെ അയക്കാനുള്ള തയാറെടുപ്പിലാണോ നിങ്ങൾ? അതിനുള്ള സാമ്പത്തികം, വിസ, സ്കോളർഷിപ്പുകൾ, പ്രവേശന ആവശ്യകതകൾ എന്നിവ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണോ? എങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇപ്പോൾ തന്നെ വിദേശ സർവകലാശാലകൾ തെരഞ്ഞെടുക്കുമ്പോഴുള്ള ഇന്ത്യൻ മാതാപിതാക്കളുടെ അഭിരുചികൾ ഏറെ മാറിക്കഴിഞ്ഞു.

തൊഴിൽ ക്ഷമത, വരുമാനം, താങ്ങാവുന്ന ഫീസ്, ദീർഘകാല കരിയർ എന്നിവയിലാണ് പലരും ഫോക്കസ് ചെയ്തിരിക്കുന്നത്. വർധിച്ചുവരുന്ന ചെലവുകളും നയപരമായ മാറ്റങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ-വിപണി പ്രതീക്ഷകൾ എന്നിവക്കിടയിൽ അന്താരാഷ്ട്ര വിദ്യാഭ്യാസത്തെ കൂടുതൽ സസൂക്ഷ്മമായി വിലയിരുത്തുകയാണ് മാതാപിതാക്കളെന്ന് ഇന്നത വിദ്യാഭ്യാസ രംഗത്തെ മാർക്കറ്റ് -എൻട്രി സ്ഥാപനമായ വൺസ്റ്റെപ്പ് ഗ്ലോബൽ അഭിപ്രായപ്പെടുന്നു. വിദേശബിരുദം വലിയ സാധ്യതയാണ് തുറന്നുനൽകുന്നത്. ഈ സാഹചര്യത്തിൽ 2026ൽ ഒരു സർവകലാശാലയിൽ ചേരുന്നതിന് മുമ്പ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. കരിയർ, പ്ലേസ്മെന്റ് സാധ്യതകൾ എങ്ങനെ?

വിദേശരാജ്യങ്ങളിൽ ബിരുദം നേടിയതുകൊണ്ട് തൊഴിൽ ഉറപ്പുലഭിക്കില്ല. അതിനാൽ പ്ലേസ്മെന്റ് സാധ്യതകളെ കുറിച്ച് മാതാപിതാക്കൾ നന്നായി വിലയിരുത്തണം. പല പ്രമുഖ സ്ഥാപനങ്ങളും ദീർഘകാല കരിയർ പിന്തുണയിൽ നിക്ഷേപം നടത്തുന്നുണ്ട്.

2. സർവകലാശാലക്ക് അംഗീകാരമുണ്ടോ?

റാങ്കിങ്ങുകൾ കൊണ്ട് മാത്രം കാര്യമില്ല. അതിനാൽ മാതാപിതാക്കൾ ഇപ്പോൾ തൊഴിലുടമയുടെ അംഗീകാരം, പ്രഫഷനൽ അക്രഡിറ്റേഷൻ, നിയന്ത്രണ അംഗീകാരം എന്നിവക്ക് കൂടുതൽ മുൻഗണന നൽകുന്നു. പ്രത്യേകിച്ച് പഠനശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ. ബ്രാൻഡ് മൂല്യത്തേക്കാൾ പ്രധാനമാണ് അക്രഡിറ്റേഷൻ, ലൈസൻസിങ് അലൈൻമെന്റ്, വ്യവസായ ഇടപെടൽ എന്നിവ.

3.ട്യൂഷൻ, ജീവിതച്ചെലവ് എന്നിവയുൾപ്പെടെ ആകെ വാർഷിക ചെലവ് എത്ര വരും?

ട്യൂഷൻ ചെലവ് ചെലവിന്റെ ഒരു ഭാഗം മാത്രമാണ്. ജീവിതച്ചെലവ്, താമസം, ഇൻഷുറൻസ്, വിസ ഫീസ്, ഗതാഗതം, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ ഇതി​നെ സാരമായി ബാധിക്കുന്നു. മാതാപിതാക്കൾ രാജ്യം തിരിച്ചല്ല, നഗരം തിരിച്ചുള്ള സമ്പൂർണ ചെലവുകളെ കുറിച്ച് പ്ലാൻ ചെയ്യണം. താങ്ങാവുന്ന ചെലവാണെങ്കിലും ഇന്റേൺഷിപ്പ് അവസരങ്ങൾ, പാർട്ട് ടൈം ജോലി ഓപ്ഷനുകൾ എന്നിവയുമായും ഇത് താരതമ്യം ചെയ്യണം.

വിദ്യാഭ്യാസ വായ്പകളെ തൊഴിൽ സാധ്യതയ്ക്കുള്ള നിക്ഷേപമായി കുടുംബങ്ങൾ പുനർവിചിന്തനം നടത്തുകയാണ്. ശമ്പളമുള്ള ഇന്റേൺഷിപ്പുകളോ ജോലി സംയോജിത പഠനമോ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾക്ക് മൂല്യം മെച്ചപ്പെടുത്താനും ചെലവുകൾ നികത്താനും കഴിയും.

4. കാമ്പസ് പരിസ്ഥിതി എത്രത്തോളം സുരക്ഷിതവും പിന്തുണ നൽകുന്നതാണ്?

ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. താമസസൗകര്യവും മറ്റൊരു ഘടകമാണ്. സർവകലാശാല നിയ​ന്ത്രിക്കുന്നതോ അവരുടെ ഉടമസ്ഥതയിലുള്ളതോ ആയ താമസസൗകര്യങ്ങൾ പൊതുവെ സുരക്ഷിതമാണ്.

5. ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ എങ്ങനെയാണ്?

ഇന്നത്തെ തൊഴിലവസരങ്ങൾ അക്കാദമിക് മികവിനെ മാത്രമല്ല, കഴിവുകളെയും പ്രായോഗിക പരിചയത്തെയും ആശ്രയിച്ചിരിക്കുന്നു. മികച്ച സർവകലാശാലകൾ ഇന്റേൺഷിപ്പുകൾ, വ്യവസായ പ്രോജക്ടുകൾ, പ്രായോഗിക ഗവേഷണം, ജോലി സംയോജിത പഠനം എന്നിവ പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കുന്നു. ഈ അനുഭവങ്ങൾ വിദ്യാർഥികളെ സിദ്ധാന്തം പ്രായോഗികമാക്കാനും മികച്ച കരിയർ തിരഞ്ഞെടുപ്പുകൾ നേരത്തെ നടത്താനും സഹായിക്കുന്നു.

Tags:    
News Summary - What Parents Want To Know Before Finalising A University In Abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.