കേന്ദ്ര സർക്കാറിെൻറ കീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (െഎസർ) 2018 ആഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്.ഡി, ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ഇൻറഗ്രേറ്റഡ് പിഎച്ച്.ഡിക്ക് ഏപ്രിൽ രണ്ടു വരെയും പിഎച്ച്.ഡിക്ക് ഏപ്രിൽ 30വരെയും ഒാൺലൈനായി അപേക്ഷ സ്വീകരിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം www.iisertvm.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി: ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. യോഗ്യത: ബയോളജി/കെമിസ്ട്രി/ഫിസിക്സ്/മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്/എൻജിനീയറിങ്/ടെക്നോളജി/ അനുബന്ധ വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ (6.0 CGPA) കുറയാതെ ബാച്ലേഴ്സ് ഡിഗ്രി ഉള്ളവരാകണം. SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് (5.5 CGPA) മതിയാകും.
JGEEBILS/JAM ബന്ധപ്പെട്ട വിഷയത്തിൽ BL/BT/CY/MA/MS/PH/JEST/NBHM ബന്ധപ്പെട്ട വിഷയത്തിൽ 2018ൽ യോഗ്യത നേടണം. അല്ലെങ്കിൽ തിരുവനന്തപുരം െഎസർ ഏപ്രിൽ 29ന് നടത്തുന്ന ടെസ്റ്റിൽ യോഗ്യത നേടണം. കൂടുതൽ വിവരങ്ങൾ http://appserv.iisertvm.ac.in/iphd ൽ ലഭിക്കും.
പിഎച്ച്.ഡി: ബയോളജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മാത്തമാറ്റിക്കൽ സയൻസസ് വിഷയങ്ങളിലാണ് ഗവേഷണ പഠനം. യോഗ്യത: ബയോളജി/കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/ബയോ ഇൻഫർമാറ്റിക്സ്/അഗ്രികൾചർ/വെറ്ററിനറി സയൻസ്/മെറ്റീരിയൽസ് സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/എൻജിനീയറിങ്/ടെക്നോളജി/അനുബന്ധമേഖലകളിൽ 60 ശതമാനം മാർക്കിൽ (6.5 CGPA) കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് M.B.B.S/B.E/B.Tch ബിരുദം ഉണ്ടായിരിക്കണം.
ഇതിനു പുറമെ 2018 ആഗസ്റ്റിൽ പ്രാബല്യമുള്ള CSIR-UGCJRF/DBT-JRF/ICMR-JRF/GATE/JGEEBILS/DST-INSPIRE/JEST/NBHM-JRF േയാഗ്യത നേടണം. അപേക്ഷ പ്രോസസിങ് ഫീസ് 500 രൂപ. SC/ST/PWD വിഭാഗക്കാർക്ക് 250 രൂപ. അപേക്ഷ നിർദേശാനുസരണം ഒാൺലൈനായി സമർപ്പിക്കണം. വിലാസം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (െഎസർ), മരുതമല പി.ഒ. വിതുര, തിരുവനന്തപുരം -695551, കേരളം. ഫോൺ: 0471 2778070, 2778017.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.