റെയിൽവേയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

നിയമനം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്സ് ട്രെയിൻ മാനേജർ, അക്കൗണ്ട്സ് അസിസ്റ്റന്റ്, സീനിയർ ക്ലാർക്ക് കം ടൈപിസ്റ്റ് തസ്തികകളിൽ ഉൾപ്പെടെ റെയിൽവേയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ നവംബർ ആറിനകം സമർപ്പിക്കണം.  

തസ്തികകളും ഒഴിവുകളും:

  • ചീഫ് കമേഴ്സ്യൽ -കം ടിക്കറ്റ് സൂപ്പർവൈസർ, അടിസ്ഥാന ശമ്പളം 35,400 രൂപ, ഒഴിവുകൾ 127 (തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് (ആർ.ആർ.ബി തിരുവനന്തപുരം ഒരൊഴിവുണ്ട്).
  • ഗുഡ്സ് ട്രെയിൻ മാനേജർ, ശമ്പളം 29,200 രൂപ, ഒഴിവുകൾ 2750 (ആർ.ആർ.ബി തിരുവനന്തപുരം 21 ഒഴിവുകൾ).
  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപിസ്റ്റ്, ശമ്പളം 29,200 രൂപ, ഒഴിവുകൾ 300.
  • സീനിയർ ക്ലാർക്ക് -കം ടൈപിസ്റ്റ്, ശമ്പളം 29,200, ഒഴിവുകൾ 371 (ആർ.ആർ.ബി തിരുവനന്തപുരം മൂന്ന് ഒഴിവുകൾ).
  • നിശ്ചിത ഒഴിവുകൾ എസ്.സി -എസ്.ടി /ഒ.ബി.സി /എൻ.സി.സി /ഇ.ഡബ്ല്യു.എസ് /വിമുക്തഭടന്മാർ /ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു.

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി 18-33 വയസ്സ്. പട്ടികജാതി -വർഗക്കാർക്ക് അഞ്ചുവർഷം; ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർ, വിധവകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷ /പരീക്ഷാഫീസ്: 500 രൂപ. എസ്.സി -എസ്.ടി / വിമുക്തഭടന്മാർ /വനിതകൾ /ട്രാൻസ്ജൻഡർ /ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 250 രൂപ മതി. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് /യു.പി.ഐ മുഖേന നവംബർ എട്ടു വരെ ഫീസ് അടയ്ക്കാം. അവസാന തീയതി, നവംബർ ആറ്. അപേക്ഷക്ക്: www.rrbapply.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 


Tags:    
News Summary - you can now apply for Non-Technical Section in railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.