എൻ.സി.ഇ.ആർ.ടി ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിങ്; അവസാന തീയതി നവംബർ ആറ്

നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിങ് (ഡി.സി.ജി.സി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ ആറ്.

കോഴ്‌സ് ഘടന: വിദൂര വിദ്യാഭ്യാസവും നേരിട്ടുള്ള പരിശീലനവും സമന്വയിപ്പിച്ച് ഒരു വർഷത്തെ ദൈർഘ്യത്തിൽ മൂന്നു ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്.

1. ഗൈഡഡ് സെൽഫ് ലേണിങ്: ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസക്കാലം വിദൂര പഠനരീതി. ഉദ്യോഗാർഥികൾക്ക് ആവശ്യമായ സ്വയംപഠന സാമഗ്രികളും മാസംതോറുമുള്ള ട്യൂട്ടോറിയൽ പിന്തുണയും ഓഡിയോ-വീഡിയോ സഹായങ്ങളും ലഭ്യമാക്കും.

2. ഇന്റൻസിവ് കോൺടാക്റ്റ് പ്രോഗ്രാം: ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നുമാസം ബന്ധപ്പെട്ട പ്രാദേശിക സ്റ്റഡി സെന്ററുകളിൽ നേരിട്ടുള്ള പരിശീലനം.

3. ഇന്റേൺഷിപ്: ഒക്ടോബർ മുതൽ ഡിസംബർ വരെ അപേക്ഷകന്റെ സ്വന്തം പ്രദേശത്തോ ജോലിസ്ഥലത്തോ ഉള്ള സ്കൂളിലോ മറ്റ് ഗൈഡൻസ് സ്ഥാപനങ്ങളിലോ ഇന്റേൺഷിപ്.

യോഗ്യത:

അംഗീകൃത ബിരുദവും ബി.എഡ്./ തത്തുല്യ ടീച്ചിങ് ബിരുദവുമുള്ള സർവിസിലുള്ള അധ്യാപകർക്കും ഇത്തരം യോഗ്യതകൾക്കൊപ്പം കുറഞ്ഞത് രണ്ടു വർഷത്തെ ബോധന പരിചയമുള്ള ജോലിയിലില്ലാത്തവർക്കും അപേക്ഷിക്കാം. കൂടാതെ, സൈക്കോളജി, എജുക്കേഷൻ, സോഷ്യൽ വർക്ക്, ചൈൽഡ് ഡെവലപ്‌മെന്റ്, സ്പെഷൽ എജുക്കേഷൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്കും അർഹതയുണ്ട്; കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രവേശനാവസരങ്ങളിൽ മുൻഗണന ലഭിക്കും. എല്ലാ അപേക്ഷകർക്കും യോഗ്യതാ പരീക്ഷകളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. എസ്.സി-എസ്.ടി വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.

ഫീസ്: കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ഡെപ്യൂട്ടേഷൻ ഉദ്യോഗാർഥികൾക്ക് 19,500 രൂപയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡെപ്യൂട്ടേഷൻ ഉദ്യോഗാർഥികൾക്ക് 6,000 രൂപയും പ്രൈവറ്റ് ഉദ്യോഗാർഥികൾക്ക് 30,000 രൂപയുമാണ് ഫീസ്.

പ്രവേശനം: തെരഞ്ഞെടുക്കുന്നവർക്ക് ന്യൂഡൽഹിയിലെ എൻ.സി.ഇ.ആർ.ടി ഹെഡ്‌ക്വാർട്ടേഴ്‌സിന് പുറമേ, അജ്മീർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.) കേന്ദ്രങ്ങളിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്നുള്ളവർക്കായി ആർ.ഐ. ഇ. മൈസൂരു ആണ് പ്രാദേശിക സ്റ്റഡി സെന്റർ. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശനപരീക്ഷയിൽ ഉപന്യാസരചനയും അഭിമുഖവും ഉൾപ്പെടും. കോഴ്‌സ് ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് നടത്തുന്നത്.

വിവരങ്ങൾ: www.ncert.nic.in 

Tags:    
News Summary - NCERT Diploma in Guidance and Counseling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.