അധ്യാപകരില്ല; ഒാൺലൈൻ പഠനം പ്രതിസന്ധിയിലെന്ന്​ ​പ്രിൻസിപ്പൽ കൗൺസിൽ

തിരുവനന്തപുരം: അധ്യാപക തസ്​തിക ഒഴിഞ്ഞുകിടക്കുന്നത്​ ഒാൺലൈൻ അധ്യയനത്തിൽ പ്രതിസന്ധി സൃഷ്​ടിച്ചതായി കേരള കോളജ്​ പ്രിൻസിപ്പൽ കൗൺസിലി​െൻറ റിപ്പോർട്ട്​.

എയ്​ഡഡ് കോളജ്​ പ്രിൻസിപ്പൽമാരുടെ കൂട്ടായ്​മയായ കൗൺസിൽ ഒാൺലൈൻ പഠനം സംബന്ധിച്ച്​ നടത്തിയ പഠനത്തിലാണ്​ പരോക്ഷ വിമർശനം. ഒഴിവുകളിൽ സ്​ഥിരം അധ്യാപകരെ​േയാ ​െഗസ്​റ്റ്​ അധ്യാപകരെയോ നിയമിക്കാനാകുന്നില്ല. ഒന്നാംവർഷ ബിരുദ ക്ലാസുകൾ കൂടി ആരംഭിക്കു​േമ്പാൾ പ്രതിസന്ധി രൂക്ഷമാകും.

ഇൻറർനെറ്റ്​ ലഭ്യതയിലെ പ്രശ്​നം ഒാൺലൈൻ പഠനത്തിന്​ പ്രധാന തടസ്സമായി നിൽക്കുകയാണ്​. ഇൗ കാലയളവിലേക്ക്​ ഒാൺലൈൻ പഠന രീതിക്കനുസൃതമായി സിലബസ്​ പുനഃക്രമീകരിക്കാൻ സർവകലാശാലകൾ നടപടി സ്വീകരിക്കണം.

തുടർച്ചയായി മൊബൈൽ/കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടിവരുന്നത്​ ആരോഗ്യപ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതായും കൗൺസിൽ പ്രസിഡൻറ്​ ഡോ.എ. ബിജു അറിയിച്ചു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.