സൈനിക സ്‌കൂളിൽ പഠിക്കാം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ആ​റ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ഒാ​ൾ ഇ​ന്ത്യ സൈ​നി​ക സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. https://aissee.nta.ac.in ല്‍ ​ന​വം​ബ​ര്‍ 19വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ജ​ന​റ​ല്‍ വി​ഭാ​ഗം/ വി​മു​ക്ത​ഭ​ട​െൻറ മ​ക​ൻ - 550 രൂ​പ, പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗം - 400 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ആ​റാം ക്ലാ​സി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ 2021 മാ​ർ​ച്ച്​ 31ന്​ 10​നും 12 നു​മി​ട​യി​ലും ഒ​മ്പ​താം ക്ലാ​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ 13നും 15 ​നു​മി​ട​യി​ലും പ്രാ​യ​ക്കാ​രാ​യി​രി​ക്ക​ണം. ആ​റാം ക്ലാ​സി​ലേ​ക്ക് പെ​ണ്‍കു​ട്ടി​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി 10നാ​ണ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.nta.ac.in ല്‍. ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​െൻറ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​വേ​ശ​നം.

Tags:    
News Summary - study in sainik school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.