കൽപിത സർവകലാശാലയായ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2026 വർഷത്തെ എം.എസ്സി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിവരണ പത്രികയും https://fridu.edu.inൽ. മേയ് മൂന്ന് ഞായറാഴ്ച രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 13 കേന്ദ്രങ്ങളിലായി പ്രവേശന പരീക്ഷ നടത്തും.
കോഴ്സുകളും സീറ്റുകളും ● എം.എസ്സി-ഫോറസ്ട്രി 49; വുഡ് സയൻസ് ആൻഡ് ടെക്നോളജി 49, എൻവയൺമെന്റ് മാനേജ്മെന്റ് 49, സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജി- 30, കോഴ്സ് കാലാവധി രണ്ടു വർഷം വീതം.
പ്രവേശന യോഗ്യത ● എം.എസ്സി ഫോറസ്ട്രിക്ക് ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി വിഷയങ്ങളിലൊന്നിൽ ബി.എസ്സി അല്ലെങ്കിൽ അഗ്രികൾച്ചറിലോ ഫോറസ്ട്രിയിലോ ബി.എസ്സി മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
എം.എസ്സി വുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ ബി.എസ്സി അല്ലെങ്കിൽ ‘ഫോറസ്ട്രി’യിൽ ബി.എസ്സി മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം.
എം.എസ്സി എൻവയൺമെന്റ് മാനേജ്മെന്റിന് ഏതെങ്കിലും ബേസിക് അപ്ലൈഡ് സയൻസസ് ബ്രാഞ്ചിൽ ബി.എസ്സി അല്ലെങ്കിൽ ഫോറസ്ട്രി/അഗ്രികൾചർ ബിരുദം അല്ലെങ്കിൽ എൻവയൺമെന്റൽ സയൻസിൽ ബി.ഇ/ബി.ടെക് മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
എം.എസ്സി സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജിക്ക് കെമിസ്ട്രി ഒരു വിഷയമായി ബി.എസ്സി അല്ലെങ്കിൽ കെമിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ/ബി.ടെക് മൊത്തം 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
പട്ടിക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം മാർക്ക് ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.