കോഴിക്കോട്: ഉപരിപഠനവും കരിയറും സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകളകറ്റാൻ, കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ ഫെസ്റ്റിവലായ ‘മാധ്യമം എജുകഫെ’ വീണ്ടുമെത്തുന്നു. മീ ഫ്രണ്ട് ഇവന്റസ് സംഘടിപ്പിക്കുന്ന ഈ മഹാ മേള ഏപ്രിലിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായി നടക്കും. ഏപ്രിൽ 17, 18ന് കോഴിക്കോടും ഏപ്രിൽ 22, 23 മലപ്പുറത്തും ഏപ്രിൽ 25, 26 കൊച്ചിയിലുമാണ് എജുകഫെ നടക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള സൗജന്യ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.
കഴിഞ്ഞ 11 വർഷമായി ഇന്ത്യയിലും വിദേശത്തുമായി പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കിയ വേദിയാണ് എജുകഫെ. വിദേശ പഠന സാധ്യതകൾ, വിവിധ സ്കോളർഷിപ്പുകൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള കരിയർ മാപ്പിങ്, സൈക്കോളജിക്കൽ കൗൺസലിങ് എന്നിവയെല്ലാം എജുകഫെയിൽ ഒറ്റക്കുടക്കീഴിൽ ലഭ്യമാകും. കൂടാതെ, കേരളത്തിലെയും ഇന്ത്യയിലെയും പ്രഗത്ഭരായ ട്രെയിനർമാർ നയിക്കുന്ന വ്യത്യസ്ത സെഷനുകളും ക്ലാസുകളും മേളയുടെ പ്രധാന ആകർഷണമായിരിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷൻ തിരക്കുകൾ ഒഴിവാക്കുന്നതിനായി www.myeducafe.com എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ തന്നെ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. 40,000ത്തിലധികം വിദ്യാർഥികളും 10,000ൽ പരം രക്ഷിതാക്കളും 8,000ത്തോളം അധ്യാപകരും പങ്കെടുക്കുന്ന ഈ മഹാമേള, വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് തങ്ങളുടെ കോഴ്സുകളും സേവനങ്ങളും വിദ്യാർഥികളിലേക്ക് നേരിട്ടെത്തിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച അക്കാദമിക് നെറ്റ്വർക്കിങ്ങിന് അവസരമൊരുക്കുന്ന മേളയിൽ സ്റ്റാൾ ബുക്ക് ചെയ്യുന്നതിനായി 9645009444 എന്ന നമ്പറിലോ events@madhyamam.com മെയിലിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.