കോ​ഴി​ക്കോ​ട്: പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ചോ​ദ്യ​മാ​ണ് ‘അ​ടു​ത്ത​ത് എ​ന്ത്? എ​വി​ടെ പ​ഠി​ക്ക​ണം?’ എ​ന്ന​ത്. ഈ ​ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കു​ള്ള കൃ​ത്യ​മാ​യ ഉ​ത്ത​ര​മാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ ഫെ​സ്റ്റി​വ​ലാ​യ ‘മാ​ധ്യ​മം എ​ജു​ക​ഫേ’.



വി​ദ്യാ​ർ​ഥി​ക​ളു​ടെ യ​ഥാ​ർ​ഥ അ​ഭി​രു​ചി തി​രി​ച്ച​റി​യാ​നും അ​ത​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും സ​ഹാ​യി​ക്കു​ന്ന സ​മ​ഗ്ര വേ​ദി​യാ​ണ് എ​ജു​ക​ഫേ. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും പ്ര​വേ​ശ​ന രീ​തി​ക​ൾ, മി​ക​ച്ച കോ​ഴ്സു​ക​ൾ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യാ​നും വി​ദ​ഗ്ധ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച് സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും മേ​ള​യി​ൽ അ​വ​സ​ര​മു​ണ്ടാ​കും.

‘മീ ​ഫ്ര​ണ്ട്’ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മ​ഹാ​മേ​ള ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്, ഏ​പ്രി​ൽ 21, 22 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റം, ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ ഫീ​സി​ൽ മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ഹൈ​ബ്രി​ഡ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ഫ്യൂ​ച്ച​ർ’ ആ​ണ് ഇ​ത്ത​വ​ണ എ​ജു​ക​ഫെ മു​ഖ്യ​പ്രാ​യോ​ജ​ക​ർ.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും പ​ഠ​ന സം​ബ​ന്ധ​മാ​യ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക സൈ​ക്കോ​ള​ജി-​കൗ​ൺ​സ​ലി​ങ് സെ​ഷ​നു​ക​ളു​ണ്ടാ​കും. പ്ര​ഫ​ഷ​ന​ൽ മെ​ന്റ​ൽ ഹെ​ൽ​ത്ത് വെ​ൽ​ന​സ് സ​പ്പോ​ർ​ട്ടു​മാ​യി ‘ബി​ക്ക​മി​ങ്’ ടീം ​എ​ജു​ക​​ഫെ വേ​ദി​യി​ലെ​ത്തും. ന​ടി​യും അ​വ​താ​ര​ക​യും ലൈ​ഫ് കോ​ച്ചു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ. കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി ശാ​സ്ത്രീ​യ​മാ​യി നി​ർ​ണ​യി​ച്ച് ഉ​പ​രി​പ​ഠ​ന​വും ക​രി​യ​റും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ‘സി​ജി’​യു​ടെ പ്ര​ത്യേ​ക കൗ​ൺ​സി​ലി​ങ് സെ​ഷ​നും ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​മു​ണ്ടാ​കും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളും എ​ജു​ക​ഫേ​യി​ലെ​ത്തും. നൂ​റി​ല​ധി​കം പ്ര​ഗ​ൽ​ഭ​രാ​യ പാ​ന​ലി​സ്റ്റു​ക​ളും വി​ദ​ഗ്ധ ട്രെ​യി​ന​ർ​മാ​രും ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ, എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​രി​യ​ർ എ​ക്സ്പോ, എ​ജു​ടെ​യി​ൻ​മെ​ന്റ് സോ​ൺ, വ​ർ​ക് ഷോ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഉ​ട​ൻ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9645007116 എ​ന്ന വാ​ട്സാ​പ് ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Educafe after exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.