സർവകലാശാല വാർത്തകൾ
എം.ജി
പരീക്ഷാഫലം
കോട്ടയം: ആറാം സെമസ്റ്റര്‍ ത്രിവത്സര യൂനിറ്ററി എല്‍.എൽ.ബി (2023 അഡ്മിഷന് റഗുലര്‍, 2020-2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) ജൂലൈ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വിവിധ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 7 വരെ നീട്ടി.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റര്‍ (സിബിസിഎസ്) (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ (സി.ബി.സി.എസ്) ബിഎസ്.സി സൈബര്‍ ഫോറന്‍സിക് (2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന് ബിഎ, ബികോം (സി.ബി.സി.എസ്) (2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020-2024 അഡ്മിഷന് റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ നടക്കും.
പരീക്ഷ അപേക്ഷ
എഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് -ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ സയന്‍സ് -ഡേറ്റ സയന്‍സ് (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020-2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2026 പരീക്ഷകള്‍ക്ക് ഫൈന്‍ കൂടാതെ നവംബര്‍ 16 വരെ അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ 17 വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ 18 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ -ലേണിങ് ഡിസെബിലിറ്റി/ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (സിഎസ്എസ്) (2026 അഡ്മിഷന് റഗുലര്‍, 2024, 2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2023 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2022 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2021 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ക്ക് ഫൈന്‍ കൂടാതെ നവംബര്‍ 16 വരെ അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ 17 വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ 18 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.