Posted On
date_range Updated On
date_range ആകെ 1,791 തൊഴിലവസരങ്ങൾ; പ്രമോട്ടർ, ക്ലറിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് എൻജിനീയർ ഒഴിവുകൾ
കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് വിവിധ ജില്ലകളിലായി 1216 പ്രമോട്ടർ, 225 ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രമോട്ടർ തസ്തികയിലേക്കും (പ്രതിമാസ ഓണറേറിയം: 11,000 രൂപ), ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും (പ്രതിമാസ ഓണറേറിയം: 12,000 രൂപ) അപേക്ഷ സമർപ്പിക്കാം.
ഇതിനുപുറമെ, രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) 350 പ്രോജക്ട് എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്ക് വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.