Posted On
date_range Updated On
date_range സംസ്ഥാനത്തെ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിയെങ്കിലും സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും 12ാം ക്ലാസ് പരീക്ഷ മാറ്റിവെക്കാനുമാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.