ലൈംഗിക ബോധവത്കരണം: നടപടിയില്ലാത്തതിൽ ഹൈകോടതിക്ക് അതൃപ്തി

കൊച്ചി: ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ബോധവത്കരണം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കാൻ നടപടി സ്വീകരിക്കാത്തതിൽ ഹൈകോടതിക്ക് അതൃപ്തി.

ഇതുമായി ബന്ധപ്പെട്ട് കർമപദ്ധതി രൂപവത്കരണത്തിന് 2022 ഡിസംബർ ഒമ്പതിന് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷന്റെ നേതൃത്വത്തിൽ എട്ടംഗ കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അതൃപ്തി പ്രകടിപ്പിച്ചത്. വിധി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഉത്തരവിടുകയും ചെയ്തു.  

Tags:    
News Summary - Sex Awareness: High Court unhappy with lack of action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.