ശാ​സ്ത്ര​ത്തി​ന്റെ ഏ​ഴ് അ​ത്ഭു​ത​ങ്ങ​ൾ; ഐ​സ​റു​ക​ളി​ലേ​ക്ക് സ്വാ​ഗ​തം

ഡോ​ക്ട​ർ​ക്കും എ​ൻ​ജി​നീ​യ​ർ​ക്കും അ​പ്പു​റം ഒ​രു ലോ​കം

ഇ​ന്ത്യ​യി​ൽ സ​യ​ൻ​സ് പ​ഠി​ക്കാ​ൻ, അ​ല്ലെ​ങ്കി​ൽ ഗ​വേ​ഷ​ണം ന​ട​ത്താ​ൻ ഐ.​ഐ.​ടി​ക​ളേ​ക്കാ​ൾ മി​ക​ച്ച, അ​ല്ലെ​ങ്കി​ൽ ഐ.​ഐ.​ടി​ക​ൾ​ക്ക് ഒ​​പ്പം നി​ൽ​ക്കു​ന്ന ക​ലാ​ല​യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? അ​താ​ണ് ഐ​സ​ർ (ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്സ് ഓ​ഫ് സ​യ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്)

ശാസ്​ത്ര പ​ഠ​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ പ്രീ​മി​യം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​ണ് ഐ​സ​റു​ക​ൾ. കേ​ന്ദ്ര സ​ർ​ക്കാ​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ നേ​രി​ട്ട് ന​ട​ത്തു​ന്ന, ‘ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​നം’ (ഐ.​എ​ൻ.​ഐ) എ​ന്ന പ​ദ​വി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ.

എ​ൻ​ജി​നീ​യ​റി​ങ്ങി​ന് ഐ.​ഐ.​ടി​ക​ൾ എ​ങ്ങ​നെ​യാ​ണോ, മെ​ഡി​സി​ന് എ​യിം​സ് എ​ങ്ങ​നെ​യാ​ണോ, അ​തു​പോ​ലെ​യാ​ണ് പ്യു​വ​ർ സ​യ​ൻ​സി​ന് ഐ​സ​റു​ക​ൾ. ഇ​വി​ടെ പ​ഠ​നം മാ​ത്ര​മ​ല്ല, ഗ​വേ​ഷ​ണ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം. ഇ​വി​ടെ നി​ന്ന് പാ​സാ​കു​ന്ന​ത് വെ​റും ഡി​ഗ്രി​ക്കാ​ര​ല്ല, ലോ​ക​ത്തെ മാ​റ്റാ​ൻ ക​ഴി​വു​ള്ള ശാ​സ്ത്ര പ്ര​തി​ഭ​ക​ളാ​ണ്.

ഐ​സ​റു​ക​ൾ എ​വി​ടെ​യൊ​ക്കെ?

ഇ​ന്ത്യ​യി​ൽ ആ​കെ ഏ​ഴു ഐ​സ​റു​ക​ളാ​ണു​ള്ള​ത്. ഈ ​കാ​മ്പ​സു​ക​ൾ ഓ​രോ​ന്നും ഓ​രോ അ​ത്ഭു​ത​ങ്ങ​ളാ​ണ്.

ഐ​സ​ർ തി​രു​വ​ന​ന്ത​പു​രം ● കേ​ര​ള​ത്തി​ൽ വി​തു​ര​യി​ൽ, കാ​ടി​ന് ന​ടു​വി​ൽ, പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ മ​ടി​ത്ത​ട്ടി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ കാ​മ്പ​സ്. പ്ര​കൃ​തി​യും ശാ​സ്ത്ര​വും ഇ​ത്ര​യ​ധി​കം ഇ​ഴ​ചേ​ർ​ന്ന മ​റ്റൊ​രു കാ​മ്പ​സ് ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. ബ​യോ​ള​ജി​യി​ലും ഫി​സി​ക്സി​ലു​മൊ​ക്കെ ലോ​കോ​ത്ത​ര ലാ​ബു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഐ​സ​ർ പു​ണെ ● ഐ​സ​റു​ക​ളി​ലെ ‘ത​ല​തൊ​ട്ട​പ്പ​ൻ’. ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തോ​ടൊ​പ്പ​മാ​ണ് പു​ണെ​യു​ടെ സ്ഥാ​നം.

ഐ​സ​ർ മൊ​ഹാ​ലി ● പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഢി​ന​ടു​ത്ത്. വി​ശാ​ല​മാ​യ കാ​മ്പ​സും അ​ക്കാ​ദ​മി​ക് മി​ക​വും കൊ​ണ്ട് പ്ര​ശ​സ്തം. പ​രി​സ്ഥി​തി പ​ഠ​ന​ത്തി​നും മ​റ്റും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

ഐ​സ​ർ കൊ​ൽ​ക്ക​ത്ത ● ശാ​സ്ത്ര​ത്തി​ന്റെ ഈ​റ്റി​ല്ല​മാ​യ ബം​ഗാ​ളി​ൽ. മോ​ഹ​ൻ​പൂ​ർ എ​ന്ന സ്ഥ​ല​ത്താ​ണ് കാ​മ്പ​സ്. ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സി​നും എ​ർ​ത്ത് സ​യ​ൻ​സ​സി​നും പേ​രു​കേ​ട്ട ഇ​ടം.

ഐ​സ​ർ ഭോ​പാ​ൽ ● സാ​ധാ​ര​ണ സ​യ​ൻ​സ് കോ​ഴ്‌​സു​ക​ൾ​ക്ക് പു​റ​മെ, എ​ൻ​ജി​നീ​യ​റി​ങ് സ​യ​ൻ​സ​സും ഇ​ക്ക​ണോ​മി​ക്‌​സും ഒ​ക്കെ പ​ഠി​പ്പി​ക്കു​ന്ന ഐ​സ​ർ.

ഐ​സ​ർ തി​രു​പ്പ​തി ● ആ​ന്ധ്ര​പ്ര​ദേ​ശി​ൽ. താ​ര​ത​മ്യേ​ന പു​തി​യ​താ​ണെ​ങ്കി​ലും, വ​ള​ർ​ച്ച​യു​ടെ വേ​ഗ​ത​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കാ​മ്പ​സ്.

ഐ​സ​ർ ബെ​ർ​ഹാം​പൂ​ർ ● ഒ​ഡി​ഷ​യി​ൽ, ക​ട​ലി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ശാ​ന്ത​മാ​യ കാ​മ്പ​സ്.

ആ​ർ​ക്ക് അ​പേ​ക്ഷി​ക്കാം?

താ​ഴെ പ​റ​യു​ന്ന യോ​ഗ്യ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മാ​യി അ​പേ​ക്ഷി​ക്കാം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ● സ​യ​ൻ​സ് സ്ട്രീ​മി​ൽ പ്ല​സ് ടു ​പാ​സാ​യി​രി​ക്ക​ണം. (2025ലോ 2026​ലോ പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം).

വി​ഷ​യ​ങ്ങ​ൾ ● പ്ല​സ്ടു​വി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും മൂ​ന്ന് വി​ഷ​യ​ങ്ങ​ളെ​ങ്കി​ലും പ​ഠി​ക്ക​ണം.

ര​ണ്ടാം വ​ട്ടം ● ക​ഴി​ഞ്ഞ വ​ർ​ഷം (2025) പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്കും, ഈ ​വ​ർ​ഷം (2026) പ്ല​സ് ടു ​എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ക​ട്ട്-​ഓ​ഫ് മാ​ർ​ക്ക് ● പ​ണ്ട് ഓ​രോ ബോ​ർ​ഡി​നും (സ്റ്റേ​റ്റ്, സി.​ബി.​എ​സ്.​ഇ) ടോ​പ്പ് 20 പെ​ർ​സെ​ന്റൈ​ൽ വേ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ സാ​ധാ​ര​ണ ഗ​തി​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് (ജ​ന​റ​ൽ/​ഇ.​ഡ​ബ്ല്യു.​എ​സ്/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്) പ്ല​സ് ടു​വി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. (എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 55 ശ​ത​മാ​നം മ​തി). കൃ​ത്യ​മാ​യ വി​വ​ര​ത്തി​ന് വെ​ബ്സൈ​റ്റ് നോ​ക്കു​ക.

വെ​റും ഡി​ഗ്രി​യ​ല്ല

ഐ​സ​റു​ക​ൾ ഓ​ഫ​ർ ചെ​യ്യു​ന്ന കോ​ഴ്‌​സു​ക​ൾ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ളാ​ണ്. അ​താ​യ​ത്, പ്ല​സ് ടു ​ക​ഴി​ഞ്ഞ് ചേ​ർ​ന്നാ​ൽ, മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി​യു​മാ​യി (എം.​എ​സ്) പു​റ​ത്തി​റ​ങ്ങാം.

1. പ​ഞ്ച​വ​ർ​ഷ ബി.​എ​സ്-​ എം.​എ​സ് ഡ്യൂ​വ​ൽ ഡി​ഗ്രി (എ​ല്ലാ ഐ​സ​റു​ക​ളി​ലും)

ഇ​താ​ണ് ഐ​സ​റു​ക​ളി​ലെ ‘ഫ്ലാ​ഗ്ഷി​പ്’ പ്രോ​ഗ്രാം. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ബാ​ച്ചി​ലേ​ഴ്സും മാ​സ്റ്റേ​ഴ്സും ല​ഭി​ക്കു​ന്നു. ആ​ദ്യ​ത്തെ ര​ണ്ടു​വ​ർ​ഷം ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്സ്, ബ​യോ​ള​ജി എ​ന്നീ നാ​ല് വി​ഷ​യ​ങ്ങ​ളും എ​ല്ലാ​വ​രും പ​ഠി​ക്ക​ണം. മൂ​ന്നാം വ​ർ​ഷം മു​ത​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വി​ഷ​യം ‘മേ​ജ​ർ’ ആ​യി എ​ടു​ക്കാം.

അവ: ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ഡേ​റ്റ സ​യ​ൻ​സ്, എ​ർ​ത്ത് ആ​ൻ​ഡ് ക്ലൈ​മ​റ്റ് സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക് സ​യ​ൻ​സ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്

2. ന്യൂ​ജ​ൻ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ

ബി.​എ​സ്-​എം.​എ​സ് ഇ​ൻ ക​മ്പ്യൂ​ട്ടേ​ഷ​ന​ൽ ആ​ൻ​ഡ് ഡേ​റ്റ സ​യ​ൻ​സ​സ്: ഐ​സ​ർ കൊ​ൽ​ക്ക​ത്ത​യി​ൽ. ഡേ​റ്റാ സ​യ​ൻ​സാ​ണ് ഇ​പ്പോ​ഴ​ത്തെ താ​രം. ക​മ്പ്യൂ​ട്ട​റും ക​ണ​ക്കും ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് പ​റ്റി​യ ചോ​യ്സ്.

മേ​ജ​ർ ഇ​ൻ ജി​യോ​ള​ജി: ഭൂ​മി​യെ​ക്കു​റി​ച്ച്, പാ​റ​ക​ളെ​യും ധാ​തു​ക്ക​ളെ​യും പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഐ​സ​ർ മൊ​ഹാ​ലി​യി​ൽ ജി​യോ​ള​ജി മേ​ജ​ർ ആ​യി എ​ടു​ക്കാം. മേ​ജ​ർ ഇ​ൻ എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ​സ്: മൊ​ഹാ​ലി​യി​ൽ.

3. നാ​ലു​വ​ർ​ഷ ബി.​എ​സ് പ്രോ​ഗ്രാം

ഇ​ത് നാ​ലു​വ​ർ​ഷ​ത്തെ ഡി​ഗ്രി പ്രോ​ഗ്രാ​മാ​ണ്. വി​ദേ​ശ​ത്തൊ​ക്കെ ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

ഭോ​പാ​ൽ: ബി.​എ​സ് ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ് സ​യ​ൻ​സ​സ്, ബി.​എ​സ് ഇ​ൻ ഇ​ക്ക​ണോ​മി​ക് സ​യ​ൻ​സ​സ്.

തി​രു​പ്പ​തി: ബി.​എ​സ് ഇ​ൻ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ്.

4. എ​ൻ​ജി​നീ​യ​റി​ങ് ഭോ​പാ​ലി​ൽ മാ​ത്രം

നി​ങ്ങ​ൾ​ക്ക് എ​ൻ​ജി​നീ​യ​റി​ങ് ത​ന്നെ​യാ​ണ് താ​ൽ​പ​ര്യ​മെ​ങ്കി​ൽ, എ​ന്നാ​ൽ ഐ.​ഐ.​ടി​യു​ടെ നി​ല​വാ​ര​ത്തി​ൽ ത​ന്നെ പ​ഠി​ക്ക​ണ​മെ​ങ്കി​ൽ ഐ​സ​ർ ഭോ​പാ​ൽ നോ​ക്കാം.

നാ​ലു​വ​ർ​ഷ ബി.​ടെ​ക് ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ് സ​യ​ൻ​സ്

നാ​ലു​വ​ർ​ഷ ബി.​ടെ​ക് ഇ​ൻ ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്

പ്ര​വേ​ശ​നം

ഐ​സ​റി​ലേ​ക്കെ​ത്താ​ൻ ഒ​റ്റ​വ​ഴി മാ​ത്രം -ഐ​സ​ർ ആ​പ​റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (ഐ.​എ.​ടി). മൂ​ന്നു മ​ണി​ക്കൂ​ർ പ​രീ​ക്ഷ​യാ​ണി​ത്. ക​മ്പ്യൂ​ട്ട​ർ ബേ​സ്ഡ് ടെ​സ്റ്റ്. ആ​കെ 60 ചോ​ദ്യ​ങ്ങ​ൾ ആ​ണ് ഉ​ണ്ടാ​വു​ക. നാ​ല് വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യാ​ണ് ചോ​ദ്യ​ങ്ങ​ൾ:

ബ​യോ​ള​ജി (15 ചോ​ദ്യ​ങ്ങ​ൾ), കെ​മി​സ്ട്രി (15 ചോ​ദ്യ​ങ്ങ​ൾ), മാ​ത്ത​മാ​റ്റി​ക്സ് (15 ചോ​ദ്യ​ങ്ങ​ൾ), ഫി​സി​ക്സ് (15 ചോ​ദ്യ​ങ്ങ​ൾ).

കൃ​ത്യ​മാ​യ ഉ​ത്ത​ര​മു​ണ്ടെ​ങ്കി​ൽ മാ​ർ​ക്ക് വാ​രി​ക്കൂ​ട്ടാം. പ​ക്ഷേ തെ​റ്റി​യാ​ൽ നെ​ഗ​റ്റി​വ് മാ​ർ​ക്കാ​കും.

Tags:    
News Summary - Seven Wonders of Science; Welcome to the Ice Age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.