Posted On
date_range Updated On
date_range പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ആഗസ്റ്റ് എട്ടിന്
എറണാകുളം: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി മാധ്യമവുമായി സഹകരിച്ച് പി.എം ഫൗണ്ടഷൻ സംഘടിപ്പിക്കുന്ന ടാലന്റ് സെർച്ച് പരീക്ഷ ആഗസ്റ്റ് 8 ന് വിവിധ ജില്ലകളിൽ നടക്കും. രാവിലെ 10.30 മുതലാണ് പരീക്ഷ തുടങ്ങുക. ജൂലൈ 18 ന് നടക്കേണ്ടിയിരുന്ന പരീക്ഷ വിവിധ കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. ഹാൾ ടിക്കറ്റ്, പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ജൂലൈ 22 മുതൽ www.pmfonline.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.
വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. അന്തിമ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉപരിപഠനത്തിനുള്ള പി.എം ഫൗണ്ടേഷൻ ഫെലോഷിപ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.