യു.എ.ഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം

യു.എ.ഇയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള ‘ഒഡെപെക്’ നടത്തുന്ന വാക്ക് ഇൻ -ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടക്കും. രാവിലെ 8 മുതൽ 10 മണിവരെയാണ് റിപ്പോർട്ടിങ്. 8.30 മുതൽ അഭിമുഖം ആരംഭിക്കും.

യോഗ്യത: ബി.എസ്‍സി നഴ്സിങ്/ പോസ്റ്റ് ബി.എസ്‍സി നഴ്സിങ് (എച്ച്.എ.എ.ഡി/ഡി.ഒ.എച്ച് ഉള്ളവർക്ക് മുൻഗണന), ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തിപരിചയം, (ഐ.സി.യു, എമർജൻസി), അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് വിഭാഗങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന). പ്രായപരിധി 40 വയസ്സ്. തിരഞ്ഞെടുക്കപ്പെട്ടാൽ ഉടൻ ജോലിയിൽ പ്രവേശിക്കണം.

ശമ്പളവും ആനുകൂല്യങ്ങളും: പ്രതിമാസ ശമ്പളം 5000 ദിർഹം, താമസം, വിസ, എയർ ടിക്കറ്റ് സൗജന്യം. മെഡിക്കൽ ഇൻഷുറൻസ്, ട്രാൻസ്പോർട്ടേഷൻ, മുഴുവൻ ശമ്പളത്തോടുകൂടി വർഷം 30 ദിവസത്തെ ലീവ് അടക്കമുള്ള ആനുകൂല്യങ്ങളും കമ്പനി നൽകും.

സ്ഥലം: ഒഡെപെക്, 5-ാം നില, കാർമൽ ടവേഴ്സ്, കോട്ടൺഹിൽ സ്കൂളിന് എതിർവശം, വഴുതക്കാട്, തിരുവനന്തപുരം-14. അഭിമുഖത്തിന് നേരിട്ട് ഹാജരാവുമ്പോൾ സി.വി/ റെസ്യൂമെ, അസ്സൽ പാസ്പോർട്ട്, ഒരു പകർപ്പ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ മറ്റു രേഖകൾ കരുതണം. വിശദ വിവരങ്ങൾ: https://odepc.kerala.gov.in/. അന്വേഷണങ്ങൾക്ക് ഫോൺ: 0471-2329441/42/43/45, Mob: 7736496574.

Tags:    
News Summary - UAE Opens Opportunities for Male Nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.