മ​​ല​​ബാ​​റി​​ലെ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സീ​​റ്റ് ക്ഷാ​​മം ഇ​​ത്ത​​വ​​ണ​​യും രൂ​​ക്ഷ​​മാ​​കു​​മെ​ന്നു​റ​പ്പാ​യി​രി​ക്കു​ന്നു. കാ​​സ​​ർ​​കോ​​ട് മു​​ത​​ൽ പാ​​ല​​ക്കാ​​ട് വ​​രെ​​യു​​ള്ള ആ​​റു ജി​​ല്ല​​ക​​ളി​​ലാ​​യി 72,718 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ല​​സ് വ​​ൺ പ്ര​​വേ​​ശ​​നം നി​ഷേ​ധി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​യാ​ണ്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​പേ​​ക്ഷ​​ക​​രു​​ള്ള മ​​ല​​പ്പു​​റ​​ത്ത് സ്ഥി​തി അ​തി​രൂ​ക്ഷ​മാ​ണ് ഇ​ത്ത​വ​ണ​യും. മ​ല​പ്പു​റ​ത്ത് കാ​​ൽ​​ല​​ക്ഷ​​ത്തോ​​ളം കു​​ട്ടി​​ക​​ൾ​​ക്ക് തു​​ട​​ർ​​പ​​ഠ​​ന​​ത്തി​​ന് അ​​വ​​സ​​രം ല​​ഭി​​ച്ചേ​​ക്കി​​ല്ല. മ​​ല​​ബാ​​റി​​ലെ ആ​​റു ജി​​ല്ല​​ക​​ളി​​ലാ​​യി പ്ല​​സ് വ​​ണി​​ന് ആ​​കെ 1,70,735 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. അ​​പേ​​ക്ഷ​ക​രു​ടെ എ​ണ്ണ​മാ​ക​ട്ടെ 2,43,453ഉം. ​ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്റ് പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ കാ​​സ​​ർ​​കോ​​ട്, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, മ​​ല​​പ്പു​​റം, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ളി​​ലാ​​യി ഇ​​തു​​വ​​രെ 1,25,968 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​ത്. ഇ​​നി ഈ ​​ജി​​ല്ല​​ക​​ളി​​ൽ ബാ​​ക്കി​​യു​​ള്ള​​ത് 44,767 സീ​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​പേ​​ക്ഷ​​ക​​രു​​ള്ള മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലാ​​ണ് സീ​​റ്റ് പ്ര​​തി​​സ​​ന്ധി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ധി​​ക്കു​​ന്ന​​ത്. 82,753 കു​​ട്ടി​​ക​​ൾ അ​​പേ​​ക്ഷ ന​​ൽ​​കി​​യ മ​​ല​​പ്പു​​റ​​ത്ത് ആ​​കെ​​യു​​ള്ള​​ത് 57,855 സീ​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ്. ഫ​​ല​​ത്തി​​ൽ 24,898 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ജി​​ല്ല​​യി​​ൽ മാ​​ത്രം ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ഭ്യാ​​സം നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ക.

മാ​​ർ​​ജി​​ന​​ൽ ഇ​​ൻ​​ക്രീ​​സ് എ​​ന്ന പേ​​രി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന താ​​ൽ​​ക്കാ​​ലി​​ക സീ​​റ്റ് വ​​ർ​​ധ​​ന​​കൊ​​ണ്ടു​​മാ​​ത്രം മ​​ല​​ബാ​​റി​​ലെ സീ​​റ്റ് പ്ര​​തി​​സ​​ന്ധി​​ക്ക് ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​കി​​ല്ല. പ്ല​​സ് ടു ​​ഇ​​ല്ലാ​​ത്ത ഹൈ​​സ്കൂ​​ളു​​ക​​ൾ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളാ​​യി അ​​പ്ഗ്രേ​​ഡ് ചെ​​യ്യു​​ക​​യും പു​​തി​​യ ബാ​​ച്ചു​​ക​​ളും സീ​​റ്റു​​ക​​ളും അ​​നു​​വ​​ദി​​ക്കു​​ക​​യു​​മാ​​ണ് ഇ​​തി​​നു​​ള്ള ഏ​​ക പോം​​വ​​ഴി. പ്ര​​തി​​പ​​ക്ഷ​​ത്തി​​രി​​ക്കു​​മ്പോ​​ൾ മ​​ല​​ബാ​​റി​​ലെ സീ​​റ്റ് പ്ര​​തി​​സ​​ന്ധി​​ക്കെ​​തി​​രെ ശ​​ക്ത​​മാ​​യ സ​​മ​​രം ചെ​​യ്ത​​വ​​ർ ഭ​​ര​​ണ​​ത്തി​​ലി​​രി​​ക്കു​​മ്പോ​​ൾ ഇ​​ക്കാ​​ര്യ​​ത്തി​​ൽ എ​​ന്തു തീ​​രു​​മാ​​ന​​മെ​​ടു​​ക്കും എ​​ന്നാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ഉ​​റ്റു​​നോ​​ക്കി​യി​രു​​ന്ന​​ത്. എ​ന്നാ​ൽ, വി.​ഡി സ​തീ​ശ​​ന്റെ ക​ന്നി ബ​ജ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് യാ​തൊ​രു പ്ര​ഖ്യാ​പ​ന​വു​മി​ല്ല എ​ന്ന​ത് അ​വ​രെ നി​രാ​പ്പെ​ടു​ത്തു​ന്നു.

എ​​ന്തു​​ണ്ട് പ​​രി​​ഹാ​​രം?

ജി​​ല്ല​​ക​​ളി​​ൽ മ​​തി​​യാ​​യ കു​​ട്ടി​​ക​​ളി​​ല്ലാ​​തെ കി​​ട​​ക്കു​​ന്ന ബാ​​ച്ചു​​ക​​ൾ ( 2024ലെ ​ക​ണ​ക്കു പ്ര​കാ​രം ഏ​ക​ദേ​ശം 129) പ​​രി​​ശോ​​ധ​​ന​​ക്ക് ശേ​​ഷം സീ​​റ്റി​​ല്ലാ​​ത്ത മേ​​ഖ​​ല​​യി​​ലേ​​ക്ക് ട്രാ​​ൻ​​സ്ഫ​​ർ ചെ​​യ്തു​​ന​​ൽ​​ക​​ലാ​​ണ് ആ​​ദ്യ പ​​രി​​ഹാ​​രം. സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ഒ​​രു ബാ​​ച്ച് നി​​ല​​നി​​ർ​​ത്താ​​ൻ ആ​​വ​​ശ്യ​​മാ​​യ കു​​ട്ടി​​ക​​ളു​​ടെ ചു​​രു​​ങ്ങി​​യ എ​​ണ്ണം 25 ആ​​ണ്. അ​​തി​​ൽ കു​​റ​​വ് കു​​ട്ടി​​ക​​ളാ​​ണെ​​ങ്കി​​ൽ ആ ​​ബാ​​ച്ച് മ​​റ്റൊ​​രി​​ട​​ത്തേ​​ക്ക് മാ​​റ്റു​​ന്ന​​തി​​ൽ ഒ​​രു ത​​ട​​സ്സ​​വു​​മി​​ല്ല. താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ളി​​ൽ മ​​തി​​യാ​​യ കു​​ട്ടി​​ക​​ളു​​മാ​​യി മൂ​​ന്ന് വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​വ സ്ഥി​​രം ബാ​​ച്ചു​​ക​​ളാ​​ക്കി​​മാ​​റ്റ​​ലാ​​ണ് മ​​റ്റൊ​​രു പോം​​വ​​ഴി. സീ​​റ്റ് ക്ഷാ​​മം നേ​​രി​​ടു​​ന്ന ജി​​ല്ല​​ക​​ളി​​ൽ ഇ​​പ്പോ​​ഴും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളാ​​ക്കി ഉ​​യ​​ർ​​ത്ത​​പ്പെ​​ടാ​​ത്ത ഹൈ​​സ്കൂ​​ളു​​ക​​ളി​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി തു​​ട​​ങ്ങി ആ​​വ​​ശ്യ​​മാ​​യ ബാ​​ച്ചു​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ക. ഇ​​തി​​ൽ സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ൾ​​ക്ക് മു​​ൻ​​ഗ​​ണ ന​​ൽ​​കു​​ക. നി​​ല​​വി​​ൽ ര​​ണ്ട് ബാ​​ച്ചു​​ക​​ളു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് ല​​ഭി​​ക്കു​​ന്ന ഒാ​​പ്ഷ​​നു​​ക​​ൾ വി​​ല​​യി​​രു​​ത്തി ആ​​ദ്യം താ​​ൽ​​ക്കാ​​ലി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ലും തു​​ട​​ർ​​ച്ചാ​​യ മൂ​​ന്ന് വ​​ർ​​ഷം കു​​ട്ടി​​ക​​ളു​​ണ്ടെ​​ങ്കി​​ൽ സ്ഥി​​രം സ്വ​​ഭാ​​വ​​ത്തി​​ലും ബാ​​ച്ചു​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ക. ഇ​​തി​​ലും സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ക. സീ​​റ്റ് പ്ര​​തി​​സ​​ന്ധി താ​​ലൂ​​ക്ക്, ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന പ​​രി​​ഗ​​ണ​​ന​​യി​​ൽ വി​​ല​​യി​​രു​​ത്തി​​യാ​​യി​​രി​​ക്ക​​ണം പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ൾ.

Tags:    
News Summary - Plus One: Children are still outside this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.