കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ മാർഗനിർദേശവുമായി ഉപരിപഠന സെമിനാർ

കോഴിക്കോട്: പ്ലസ്‌ടു പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിലും അഡ്‌മിഷൻ നടപടിക്രമങ്ങളിലുമുള്ള മുഴുവൻ സംശയങ്ങളും ദൂരീകരിക്കാൻ ഉപരിപഠന സെമിനാർ. ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ-‘നിഷ്’ നേതൃത്വത്തിൽ ജൂൺ 27ന് കോഴിക്കോട്ടും 28ന് മലപ്പുറത്തുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

പ്ലസ്‌ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകൾ, അലോട്ട്മെന്റ്, അഡ്മിഷൻ, ബിരുദ പഠനത്തോടൊപ്പം സിവിൽ സർവിസ് പരിശീലനം തുടങ്ങിയവ സെമിനാറിൽ ചർച്ച ചെയ്യും. എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ ദേശീയ മത്സര പരീക്ഷകളിലേക്ക് തയാറെടുക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങളുൾപ്പെടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന വിധത്തിലാണ് സെമിനാർ രൂപകൽപന ചെയ്യുന്നത്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളിൽ മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുന്ന കോഴ്‌സുകളും വിഷയമാകും.

കന്യാകുമാരി നൂറുൽ ഇസ്‌ലാം സർവകലാശാല പ്രതിനിധികളും കരിയർ വിദഗ്‌ധരും പങ്കെടുക്കും. മി ഫ്രണ്ടിന്റെ ഏകോപനത്തിലാണ് സെമിനാർ നടക്കുന്നത്. www.madhyamam.com/niche-seminar എന്ന ലിങ്കിലൂടെയോ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

സൗജന്യമായി രജിസ്റ്റർ ചെയ്യാം

https://www.madhyamam.com/niche-seminar

 

Tags:    
News Summary - Higher education seminar with guidance on choosing courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.