സമർഥരായ പ്ലസ്ടുകാർക്ക് പുതുയുഗ ടെക്നോ മാനേജ്മെന്റ് പഠനത്തിന് വഴിതുറന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ലഖ്നോ. 2026-27 വർഷം തുടങ്ങുന്ന നാലുവർഷ ഫുൾടൈം റെസിഡൻഷ്യൽ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബിസിനസ് അനലിറ്റിക്സ് പുതിയ പ്രോഗ്രാമിലേക്ക് ഓൺലൈനിൽ ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 3 വരെ.
എ.ഐ, ഡേറ്റ സയൻസ്, ഡിജിറ്റൽ ടെക്നോളജീസ്, ബിസിനസ് അനലിറ്റിക്സ് വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതോടൊപ്പം സ്‍ട്രാറ്റജി, ഫിനാൻസ്, മാർക്കറ്റിങ്, ഓപറേഷൻസ്, ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ മാനേജ്മെന്റ് വിഷയങ്ങളും പഠിപ്പിക്കും. പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയമായി പ്ലസ്ടു /തത്തുല്യ ബോർഡ് പരീക്ഷ 2025- 2026 വർഷം പാസായിരിക്കണം.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 റാങ്ക് അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രായപരിധി: 2026 ജൂലൈ 31ന് 21 വയസ്സ് കവിയരുത്. പരീക്ഷാഫീസ്: ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്-1000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/വനിതകൾ -500 രൂപ. 30നകം ഫീസടക്കണം. കൂടുതൽ വിവരങ്ങൾക്ക് https://iiml.ac.in/bs-official .intelligence സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.