കാലിക്കറ്റിൽ പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് കോഴ്സ്; ബിരുദക്കാർക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ആരംഭിച്ച പ്രോജക്ട് മോഡ് കോഴ്സായ പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജനറൽ വിഭാഗത്തിന് 645 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 285 രൂപയുമാണ് അപേക്ഷ ഫീസ്. ജൂൺ 15ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ആകെ 25 സീറ്റുകളാണുള്ളത്. 

രണ്ട് സെമസ്റ്ററുകളായി ഒരു വർഷമാണ് കോഴ്സ് കാലയളവ്. അതിവേഗം വളരുന്ന ഡാറ്റ സയൻസ് മേഖലയിൽ മികവ് പുലർത്തുന്നതിനാവശ്യമായ അറിവും വൈദഗ്ധ്യവുമുള്ള വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് ഉതകുംവിധമാണ് കോഴ്സ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രി പ്രൊഫഷണലുകളുടെയും പരിചയസമ്പന്നരായ അധ്യാപകരുടെയും മാർഗനിർദേശത്തിൽ ആറ് മാസത്തെ ഇൻഡസ്ട്രിയൽ പ്രൊജക്റ്റ് വർക്ക് ചെയ്യാനുള്ള അവസരവും ലഭിക്കും.

പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ച്, 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച ബിരുദധാരികൾക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മിനിമം പാസ് മാർക്കും മതി. പ്രവേശന വിജ്ഞാപനത്തിനും മറ്റ് വിശദവിവരങ്ങൾക്കും admission.uoc. ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 0494 2407325. 

Tags:    
News Summary - PG Diploma in Data Science and Analytics courses in Calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.