വുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ പ്രവേശനം
കേന്ദ്രസർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ബാംഗ്ലൂരിലെ ഐ.സി.എഫ്.ആർ.ഇ വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഈവർഷം നടത്തുന്ന ഏകവർഷ വുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ടെക്നോളജി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലൈവുഡ്/വുഡ് അധിഷ്ഠിത വ്യവസായ സംരംഭങ്ങളിലും മറ്റും മികച്ച തൊഴിലിന് വഴിയൊരുക്കുന്ന കോഴ്സാണിത്. സീറ്റുകൾ -35.
യോഗ്യത: ബി.എസ്‍സി (കെമിസ്ട്രി/ ഫിസിക്സ്/ മാത്തമാറ്റിക്സ്/ ഫോറസ്ട്രി അഗ്രികൾച്ചർ), ബി.ഇ/ ബി.ടെക്. പ്രായപരിധി 1.11.2026ൽ 28 വയസ്സ്. എസ്.സി/ എസ്.ടി/ ഒ.ബി.സി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
സെലക്ഷൻ: യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എസ്.സി/ എസ്.ടി/ ഒ.ബി.സി/ പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് സീറ്റുകളിൽ സംവരണം ലഭിക്കും.
അപേക്ഷ: നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ/ രേഖകളുടെ ഫോട്ടോകോപ്പികൾ, ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ഇൻസ്റ്റിറ്റ്യൂട്ടിന് ഒക്ടോബർ 10നകം ലഭിക്കണം.
ഫീസ്: അപേക്ഷാ ഫീസ് 500 രൂപ. ഡയറക്ടർ, ഐ.ഡബ്ല്യു. എസ്.ടി ബാംഗ്ലൂരിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് നൽകാം. പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് റിക്രൂട്ട്മെന്റ് ഉണ്ടാവും. കോഴ്സ് ഫീസ്: ഒരുലക്ഷം രൂപ. ഹോസ്റ്റൽ മെസ് ചാർജ് 13,000 രൂപ.
വിശദവിവരങ്ങൾക്ക്: https://iwst.icfre.gov.in.
വിലാസം: Director, ICFRE- Institute of Wood Science and Technology, IPIRTI Campus, PB No -223, P.O. Yeshwanthpur, Bengaluru-560022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.