എല്‍.പി, യു.പി അധ്യാപകര്‍ക്ക് കാലിക്കറ്റില്‍ പാര്‍ട്ട് ടൈം പിഎച്ച്.ഡി

തേ​ഞ്ഞി​പ്പ​ലം: സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് എ​ല്‍.​പി, യു.​പി സ്കൂ​ളു​ക​ളി​ലെ സ്ഥി​രം അ​ധ്യാ​പ​ക​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ക്ക് പാ​ര്‍ട്ട് ടൈ​മാ​യി പി​എ​ച്ച്.​ഡി പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ല്‍കാ​ന്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് തീ​രു​മാ​നം.

ഗ​വേ​ഷ​ണ താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി അ​ധ്യാ​പ​ക​രു​ടെ ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. വി​ദേ​ശി​ക​ള്‍ക്കും പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്കും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു​ത​ന്നെ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പാ​ര്‍ട്ട് ടൈം ​പി​എ​ച്ച്.​ഡി ചെ​യ്യാ​നും അ​നു​മ​തി ന​ല്‍കി. എം.​ഫി​ല്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് കോ​ഴ്സ് വ​ര്‍ക്ക് ഇ​ല്ലാ​തെ​ത്ത​ന്നെ പി​എ​ച്ച്.​ഡി​ക്ക് ചേ​രാം. ശാ​സ്ത്ര​ജ്ഞ​ര്‍, അ​ധ്യാ​പ​ക​ര്‍, ഗ​വേ​ഷ​ക​ര്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ക്ക് അ​വ​സ​രം ല​ഭി​ക്കും.

പ​ഠ​ന​ബോ​ര്‍ഡു​ക​ളി​ല്‍ വ്യ​വ​സാ​യ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളെ​യും ട്രേ​ഡ് യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍വ​ക​ലാ​ശാ​ല ച​ട്ട ഭേ​ദ​ഗ​തി ചാ​ന്‍സ​ല​ര്‍ക്ക് സ​മ​ര്‍പ്പി​ക്കാ​നും സെ​ന​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. വേ​ണ്ട​ത്ര അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത ഇ​ല്ലാ​ത്ത ട്രേ​ഡ് യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ൾ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു മു​മ്പ് വി​ശ​ദ ച​ര്‍ച്ച ന​ട​ത്ത​ണ​മെ​ന്ന യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി.

പ​ഠ​ന ബോ​ര്‍ഡു​ക​ളി​ലേ​ക്ക് അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് സി​ന്‍ഡി​ക്കേ​റ്റാ​ണെ​ന്നും വി​ദ​ഗ്ധ​രാ​യ​വ​രെ മാ​റ്റി​നി​ര്‍ത്തേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ക​രി​ക്കു​ല​വും വ്യ​വ​സാ​യ മേ​ഖ​ല​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സി​ന്‍ഡി​ക്കേ​റ്റ് പ്ര​തി​നി​ധി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

വി​ര​മി​ക്കാ​റാ​യ സ​ര്‍വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ര്‍ക്ക് പു​തി​യ ഗ​വേ​ഷ​ക​രെ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ യു.​ജി.​സി, സ​ര്‍വ​ക​ലാ​ശാ​ല നി​ബ​ന്ധ​ന​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ളു​ള്ള​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ വി​ശ​ദ​ച​ര്‍ച്ച ന​ട​ത്തും. അ​റ​ബി​ക് കോ​ള​ജു​ക​ളി​ല്‍ ആ​ര്‍ട്സ്, കോ​മേ​ഴ്സ് ബി​രു​ദ കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്ക​ൻ 2014ല്‍ ​ന​ട​ത്തി​യ സ്റ്റാ​റ്റ്യൂ​ട്ട് ഭേ​ദ​ഗ​തി ചാ​ന്‍സ​ല​റു​ടെ തി​രു​ത്തു​ക​ളോ​ടെ സെ​ന​റ്റ് പ​രി​ഗ​ണി​ച്ചു. വി​ഷ​യ​ത്തി​ല്‍ ച​ര്‍ച്ച തു​ട​രും.

അ​റ​ബി​ക് കോ​ള​ജു​ക​ളി​ല്‍ മ​റ്റു വി​ഷ​യ​ങ്ങ​ളി​ലു​ള്ള കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങാ​നും പ​ഠ​ന​ബോ​ര്‍ഡു​ക​ളി​ല്‍ വി​ദ​ഗ്ധ​രാ​യ വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍പ്പെ​ടു​ത്താ​നു​മു​ള്ള നി​യ​മ​ഭേ​ദ​ഗ​തി​ക​ള്‍ക്കും സെ​ന​റ്റ് അം​ഗീ​കാ​രം ന​ല്‍കി. സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കേ​ര​ള സ്കൂ​ള്‍ ഓ​ഫ് മാ​ത്ത​മാ​റ്റി​ക്സി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്.​സി, പി​എ​ച്ച്.​ഡി റെ​ഗു​ലേ​ഷ​നി​ലെ ഭേ​ദ​ഗ​തി യോ​ഗം അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ സം​വ​ര​ണ ത​ത്ത്വ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഭേ​ദ​ഗ​തി. 12,883 ബി​രു​ദം, 8938 ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 51 പി​എ​ച്ച്.​ഡി എ​ന്നി​വ ഉ​ള്‍പ്പെ​ടെ 21,872 ബി​രു​ദ​ങ്ങ​ള്‍ക്കും അം​ഗീ​കാ​രം ന​ല്‍കി. 

Tags:    
News Summary - Part time Ph.D in Calicut for LP and UP teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.