എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഡെന്‍റൽ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാൻ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് അപാകത പരിഹരിക്കാൻ ബുധനാഴ്ച വൈകീട്ട് നാലുവരെ അവസരം.

അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിർദേശപ്രകാരം അപേക്ഷയോടൊപ്പം കാലാവധി കഴിഞ്ഞതോ കഴിയാറായതോ ആയ വിസ സമർപ്പിച്ച വിദ്യാർഥികൾ നിശ്ചിത തീയതിക്കകം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമായ സ്പോൺസറിൽനിന്നുള്ള നിശ്ചിത സാക്ഷ്യപത്രമോ വിസ പുതുക്കാനായി അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഓൺലൈൻ അക്നോളജ്മെന്റിന്റെ കോപ്പിയോ സമർപ്പിക്കുന്ന പക്ഷം എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റിൽ താൽക്കാലികമായി ഉൾപ്പെടുത്തും.

ഇത്തരം വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർ നിശ്ചയിക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷന്റെ അവസാന തീയതിക്ക് മുമ്പ് കാലാവധിയുള്ള വിസ സമർപ്പിക്കാത്ത പക്ഷം എൻ.ആർ.ഐ കാറ്റഗറിയും താൽക്കാലിക അലോട്ട്മെന്റും റദ്ദാക്കും.

ഇത്തരം വിദ്യാർഥികളെ എ.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ തുടർന്നുള്ള അലോട്ട്മെന്റിൽ എൻ.ആർ.ഐ ക്വോട്ട അലോട്ട്മെന്റിനായി പരിഗണിക്കില്ല.

Tags:    
News Summary - opportunity to correct the defects in NRI certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.