ആർ.ജി.സി.ബിയിൽ എം.എസ്‍സി ബയോടെക്നോളജി

കേന്ദ്രസർക്കാറിന് കീഴിലുള്ള തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി) 2025-27 വർഷം നടത്തുന്ന റെഗുലർ എം.എസ്‍സി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. നാല് സെമസ്റ്ററുകളായുള്ള രണ്ടുവർഷത്തെ കോഴ്സാണിത്. ഡിസീസ് ബയോളജി, ജനിറ്റിക് എൻജിനീയറിങ് എന്നീ രണ്ട് സ്​പെഷലൈസേഷനുകളിലാണ് പഠനാവസരം.

സീറ്റുകൾ 20. വിദ്യാർഥികൾക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. ദേശീയ പ്രാധാന്യമുള്ള റീജനൽ സെന്റർ ഫോർ ബയോടെക്നോളജിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. പ്രവേശന യോഗ്യത: ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ച് അല്ലെങ്കിൽ മെഡിസിനിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമി​ലെയർ/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.

അവസാനവർഷ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. അപേക്ഷകർക്ക് പ്രാബല്യത്തിലുള്ള ‘ഗാട്ട്-ബി’ സ്കോർ ഉണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.rgcb.res.in/mscൽ ലഭിക്കും. ജൂൺ 15നകം അപേക്ഷ സമർപ്പിക്കണം. സെലക്ഷൻ നടപടികൾ, സംവരണം അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.​ ഹോസ്റ്റൽ സൗകര്യം ലഭിക്കും.

Tags:    
News Summary - M.Sc. Biotechnology at RGCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.