കോട്ടയം: നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററില്‍ സര്‍വകലാശാല മാറി പഠിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ആദ്യമായി മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍ക്ക് മൂന്നാം മേജര്‍ സ്വിച്ചിംഗിന്റെ ഭാഗമായി എം.ജി സര്‍വകലാശാലയിലേക്ക് മാറാം.
ഇങ്ങനെ മാറി വരുന്ന വിദ്യാര്‍ഥികള്‍ക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്വയംഭരണ കോളജുകള്‍ അല്ലാത്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കാം.
ഇതിന് അപേക്ഷ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഈ മാസം 19 വരെ ലഭ്യമായിരിക്കും. cap.mgu.ac.in മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി എം.ജി സര്‍വകലാശാലയില്‍ ആദ്യഘട്ടത്തില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍തന്നെയുള്ള വിദ്യാര്‍ഥികളുടെ മാറ്റവും രണ്ടാം ഘട്ടത്തില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകള്‍ക്കിടയിലുള്ള വിദ്യാര്‍ഥികളുടെ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്നാം സെമസ്റ്ററിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.