തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026ലെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തിങ്കളാഴ്ച തുടങ്ങും. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ, ആയൂർവേദ, ഹോമിയോ, മറ്റ് അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ്-യു.ജി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് ഇതോടൊപ്പം അപേക്ഷ സമർപ്പിക്കണം. എങ്കിൽ മാത്രമേ കേരളത്തിലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. ആർക്കിടെക്ചർ പ്രവേശനത്തിന് തയാറെടുക്കുന്നവർ പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകുന്നതോടൊപ്പം ദേശീയ അഭിരുചി പരീക്ഷയായി ‘നാറ്റ’ യോഗ്യത നേടുകയും വേണം. പ്രവേശന പരീക്ഷ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.inലെ ‘KEAM 2026 Online Application’ എന്ന ലിങ്ക് വഴി 31ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.