ഐ.​സി.​എ.​ആ​ർ അ​ക്കാ​ദ​മി​യി​ൽ ‘അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്’ പ​ഠി​ക്കാം

ഹൈ​ദ​രാ​ബാ​ദി​ലെ ഐ.​സി.​എ.​ആ​ർ (നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച് മാ​നേ​ജ്മെ​ന്റ്) 2026-28 വ​ർ​ഷം ന​ട​ത്തു​ന്ന അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് പി.​ജി ഡി​പ്ലോ​മ 18ാമ​ത് ബാ​ച്ചി​ലേ​ക്ക് ഓ​ൺ​ലൈ​നി​ൽ ഫെ​ബ്രു​വ​രി 28 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് 1000 രൂ​പ. പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 500 രൂ​പ മ​തി. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം https://naarm.org.in ൽ ​ല​ഭി​ക്കും.

യോ​ഗ്യ​ത: കാ​ർ​ഷി​ക/ അ​നു​ബ​ന്ധ ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ (അ​ഗ്രി​ക​ൾ​ച്ച​ർ/ അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്/ ക​മേ​ഴ്സ്യ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ/ അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് കോ​ഓ​പ​റേ​ഷ​ൻ/ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്/ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി/ ഡെ​യ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി/ ഫി​ഷ​റീ​സ്/ ഫു​ഡ് ടെ​ക്നോ​ള​ജി/ ഫോ​റ​സ്ട്രി/ ഹോ​ർ​ട്ടി ക​ൾ​ച്ച​ർ/ വെ​റ്റ​റി​ന​റി സ​യ​ൻ​സ്/ ഹോം ​സ​യ​ൻ​സ് മു​ത​ലാ​യ​വ. നാ​ലു വ​ർ​ഷ​ത്തെ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം (പ​ത്ത്/ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക്/ 6.0 ജി.​പി.​എ​യി​ൽ കു​റ​യാ​തെ പാ​സാ​ക​ണം) (പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്). ഐ.​ഐ.​എം കാ​റ്റ് 2025 അ​ല്ലെ​ങ്കി​ൽ സി​മാ​റ്റ് 2026ൽ ​യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

സെ​ല​ക്ഷ​ൻ: കാ​റ്റ്/ ഡി​മാ​റ്റ് സ്കോ​ർ (35 ശ​ത​മാ​നം വെ​യി​റ്റേ​ജ്), അ​ന​ലി​റ്റി​ക്ക​ൽ റൈ​റ്റി​ങ് സ്കി​ൽ ടെ​സ്റ്റ് (10 ശ​ത​മാ​നം), ഗ്രൂ​പ്പ് ച​ർ​ച്ച (20 ശ​ത​മാ​നം), വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം (20 ശ​ത​മാ​നം), അ​ക്കാ​ദ​മി​ക് സ്കോ​ർ (5 ശ​ത​മാ​നം) വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് (5 ശ​ത​മാ​നം ) മ​റ്റു ഘ​ട​ക​ങ്ങ​ൾ (5 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ വെ​യി​റ്റേ​ജ് ന​ൽ​കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കാ​റ്റ്-​സി​മാ​റ്റ് സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ​യാ​ണ് എ​ഴു​ത്തു​പ​രീ​ക്ഷ​ക്കും ഗ്രൂ​പ്പ് ച​ർ​ച്ച​ക്കും ഇ​ന്റ​ർ​വ്യൂ​വി​നും ക്ഷ​ണി​ക്കു​ക. അ​ഹ്മ​ദാ​ബാ​ദ്, ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, പു​ണെ സെ​ന്റ​റു​ക​ളാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മെ​റി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി ആ​കെ ല​ഭ്യ​മാ​യ 66 സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കും. സം​വ​ര​ണ​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. https://naarm.org.in

Tags:    
News Summary - You can study ‘Agribusiness Management’ at ICAR Academy.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.