കേന്ദ്ര സർക്കാറിനു കീഴിൽ പുണെയിലുള്ള സായുധസേന മെഡിക്കൽ കോളജ് ഇക്കൊല്ലം നടത്തുന്ന ഒന്നാംവർഷ എം.ബി.ബി.എസ് കോഴ്സ് പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷ സമർപ്പണത്തിന് സമയമായി. 50 പെർസെൈൻറലിൽ കുറയാതെ നീറ്റ്-യു.ജി 2017 സ്കോർ കരസ്ഥമാക്കുന്നവർക്കാണ് അപേക്ഷിക്കാവുന്നത്. ഇേൻറൺഷിപ് ഉൾെപ്പടെ അഞ്ചര വർഷമാണ് പഠനകാലാവധി.
ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെയും ഇൗ ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും നേടി ആദ്യതവണ പ്ലസ് ടു വിജയിച്ചിട്ടുള്ളവരാകണം അപേക്ഷകർ. 10ാം ക്ലാസ് തലത്തിൽ മാത്തമാറ്റിക്സ് വിഷയം പാസായിരിക്കണം. പ്രായം 2017 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. 24 വയസ്സ് കവിയാനും പാടില്ല. 1994 ജനുവരി ഒന്നിനു മുേമ്പാ 2000 ഡിസംബർ 31നു ശേഷമോ ജനിച്ചവരാകരുത്. അവിവാഹിതരായിരിക്കണം. പഠനകാലയളവിൽ വിവാഹം അനുവദിക്കില്ല. മെഡിക്കൽ ഫിറ്റ്നസ് ഉണ്ടാകണം.
105 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഇവിടെ എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം ലഭിക്കും. ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്. പഠന ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർ സായുധസേന മെഡിക്കൽ സർവിസസിൽ മെഡിക്കൽ ഒാഫിസറായി സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്.
സായുസേന മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് ഡി.ജി.എച്ച്.എസ് കൗൺസലിങ് വെബ്സൈറ്റായ www.mcc.nic.in എന്ന വെബ്സൈറ്റിൽ നിർദേശാനുസരണം യഥാസമയം രജിസ്റ്റർ ചെയ്യണം. യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി വേണം ഒാൺലൈൻ രജിസ്േട്രഷൻ നടത്താൻ.
എ.എഫ്.എം.സി എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://www.afmcdg1d.gov.in/, www.afmc.nic.in, www.mcc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.
പ്രവേശനം സംബന്ധിച്ച സംശയനിവാരണത്തിന് ഇനി പറയുന്ന വിലാസത്തിലോ ഇ-മെയിൽ െഎഡിയിലോ ബന്ധപ്പെടാം. വിലാസം:
Officer-in-Charge, Admission cell, Armed Forces Medical College, Sholapur Road, Pune-411040. Email ID: oicadmission@gmail.com, admissioncellafmc@gmail.com. Phone: +91-20 -26334223, 26334230.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.