മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി.​ജി പ്ര​വേ​ശ​നം

മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല 2023-24 വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ്, പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. മാ​സ്റ്റേ​ഴ്സ് ബി​രു​ദ കോ​ഴ്സു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​ഠ​നാ​വ​സ​രം.

എം.​എ​സ്‍സി കോ​ഴ്സി​ൽ ക്രി​മി​നോ​ള​ജി ​ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് സ​യ​ൻ​സ്, സൈ​ബ​ർ ഫോ​റ​ൻ​സി​ക് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, കൗ​​ൺ​സ​ലി​ങ് സൈ​ക്കോ​ള​ജി, ആ​ക്ച്യൂ​റി​യ​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, ​ഐ.​ടി, മെ​റ്റീ​രി​യ​ൽ​സ് സ​യ​ൻ​സ്, ബ​യോ​ഫി​സി​ക്സ്, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, ബ​യോ​മെ​ഡി​ക്ക​ൽ ​ജ​നി​റ്റി​ക്സ്, മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി, ന്യൂ​റോ സ​യ​ൻ​സ്, ഫി​സി​യോ​ള​ജി, ഫോ​​ട്ടോ​ണി​ക്സ് ആ​ൻ​ഡ് ബ​യോ​ഫോ​ട്ടോ​ണി​ക്സ്, നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി, യോ​ഗ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ക്കാം.

എം.​എ കോ​ഴ്സി​ൽ ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്​​മെ​ന്റ്, ഡി​ഫ​ൻ​സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, പ​ബ്ലി​ക് പോ​ളി​സി, ഡെ​വ​ല​പ്മെ​ന്റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇ​ക്ക​ണോ​മെ​ട്രി​ക്സ്, ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ്, ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ന്ത്യ​ൻ മ്യൂ​സി​ക്, ഭ​ര​ത​നാ​ട്യം മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വേ​​ശ​ന​മു​ണ്ട്.

എം.​എ​ഡ്, എ​ൽ.​എ​ൽ.​എം, എം.​കോം, ബി​സി​ന​സ് ഡേ​റ്റ സ​യ​ൻ​സ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് ആ​ൻ​ഡ് ഫി​നാ​ൻ​സ്, എം.​ബി.​എ, മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം.​സി.​എ മു​ത​ലാ​യ മ​റ്റു കോ​ഴ്സു​ക​ളി​ലും പ്ര​വേ​ശ​നം തേ​ടാം.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ്രോ​സ്​​പെ​ക്ട​സ് www.unom.ac.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് നി​ർ​ദേ​ശാ​നു​സ​ര​ണം ജൂ​ൺ 30ന​കം അ​പേ​ക്ഷി​ക്കാം.

News Summary - Madras University PG Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.