മാധ്യമം-ലക്ഷ്യ കൊമേഴ്സ് വെബിനാർ; കരിയർ സെറ്റാക്കാം കൊമേഴ്സിലൂടെ

കോഴിക്കോട്: കൊമേഴ്സിലൂടെ മികച്ച കരിയർ ഉറപ്പാക്കാനും അതുവഴി ജീവിത വിജയം നേടാനും മികച്ച അവസരം ഒരുങ്ങുന്നു. കൊമേഴ്സ് രംഗത്ത് കരിയർ ഇഷ്ടപ്പെടുന്നവർക്കായി കൃത്യമായ മാർഗനിർദേശങ്ങളും വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും അവതരിപ്പിക്കുന്ന മാധ്യമം-ലക്ഷ്യ സൗജന്യ വെബിനാർ ജൂൺ 15ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് വെബിനാർ.

വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പറഞ്ഞുതരാൻ ഈ രംഗത്തെ പ്രഗല്ഭർ നയിക്കുന്ന സെഷനുകളാവും വെബിനാറിന്റെ ഹൈലൈറ്റ്.

സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബിവോക്(അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബി.കോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യു.കെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കൊമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക. കൊമേഴ്സ് പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും.

സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാർഥികൾക്കും വെബിനാറിൽ പങ്കെടുക്കാം. ഒരു കരിയർ തെരഞ്ഞെടുക്കുമ്പാൾ മനസ്സിൽ വെക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യയിലെതന്നെ പ്രമുഖ കരിയർ കോച്ച് വെബിനാറിൽ സംവദിക്കും.

വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറാണ് ഇത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായും വെബിനാറിൽ അവസരമുണ്ടാവും.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിനെകുറിച്ച് ഒട്ടേറെ അബദ്ധധാരണകള്‍ നിറഞ്ഞുനിന്ന കാലത്ത് ഈ തെറ്റിദ്ധാരണകൾ അകറ്റി കൊമേഴ്സ് രംഗത്തെ വന്‍ സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാൻ വെബിനാർ വിദ്യാർഥികളെ സഹായിക്കും. കേരളത്തിലെയും ജി.സി.സിയിലേയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9446235630, 9645005115 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

Tags:    
News Summary - Madhyamam-Lakshya Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.