ഡോ. ഹർഷ ഹരിദാസ്

കുട്ടികൾക്ക് പ്രധാനപ്പെട്ട മൂന്ന് സമയങ്ങളിതാണ്

കുട്ടികൾക്ക് പ്രധാനപ്പെട്ട മൂന്ന് സമയങ്ങളുണ്ട്. ആ സമയങ്ങളിൽ കുട്ടിയുടെ കൂടെ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും അത് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ചും കണ്ണൂരിൽ വെച്ച് നടന്ന മാധ്യമത്തിന്‍റെ എറ്റവും വലിയ എജുക്കേഷണൽ എക്സ്പോ ആയ മാധ്യമം എജ്യൂകഫെയിൽ ഡോ. ഹർഷ ഹരിദാസ് കുട്ടികളോടും രക്ഷിതാക്കളോടുമായി പങ്കുവെച്ചു. മാ​റു​ന്ന കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ മ​ന​ശാ​സ്ത്ര​വും അ​തി​നെ മാ​താ​പി​താ​ക്ക​ൾ സ​മീ​പ​ക്കേ​ണ്ട രീ​തി​യു​മെ​ല്ലാം ഹർഷ പങ്കുവെച്ച സെഷന്‍റെ ഭാഗമായി.

Full View

കുട്ടികളുടെ പ്രധാനപ്പെട്ട മൂന്ന് സമയമാണ് ഒന്ന് രാവിലെ കുട്ടി എഴുന്നേൽക്കുന്ന സമയം, രണ്ട് സ്കൂളിൽനിന്ന് വന്നയുടെനെയുള്ള സമയം, മൂന്ന് രാത്രി കിടക്കുന്ന സമയം. ഈ സമയങ്ങളിൽ കുട്ടികളുടെ കൂടെ ഇരുന്ന് സംസാരിക്കുന്നത് വളരെ നല്ലതാണെന്നും, അവരോട് ദേഷ്യപ്പെടാതെ നല്ല സുഹൃത്തായി സംസാരിച്ചാൽ എല്ലാ കാര്യങ്ങളും അവർ പങ്കുവെക്കുമെന്നും ഡോ. ഹർഷ കൂട്ടിച്ചേർത്തു.

Full View

കൂടാതെ, രാവിലെ കുട്ടികളെ തിരക്കിട്ട് എഴുന്നേൽപ്പിക്കാതെ കുറച്ചു സമയം അവരോടൊപ്പം പങ്കിടുന്നതും സമാധാനത്തോടെയും സന്തോഷത്തോടെയും വിളിച്ചെഴുന്നേൽപ്പിക്കുന്നതും അവരിൽ ആ ദിവസം മുഴുവൻ ഉന്മേഷം നിലനിൽക്കാനും കാരണമാകും. അതുപോലെ കിടക്കുന്നതിന് മുമ്പും അവർക്കായി കുറച്ച് സമയം കണ്ടെത്തി, മൂന്ന് കുട്ടികളുണ്ടെങ്കിൽ മൂത്ത കുട്ടിയോട് ഒറ്റക്ക് സംസാരിക്കാൻ സമയം കണ്ടെത്തുന്നതും, ഒരേ പ്രായമുള്ള കുട്ടികളാണെങ്കിൽ അവരെ ഒരുമിച്ച് ഇരുത്തി സംസാരിക്കുന്നത് ഉചിതമായിരിക്കുമെന്നും, മാതാപിതാക്കൾ കുട്ടികളുടെ കൂടെ ഇരിക്കുന്നത് കുട്ടികൾക്ക് സുരക്ഷിത ബോധം നൽകുന്നുമെന്നും ഡോ. ഹർഷ മാതാപിതാക്കളോടായി പറഞ്ഞു.

തുടർന്ന് നിരവധി ക്ലസുകളും ഇതിന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി മാറി. ഇന്ത്യയിലും അതുപോലെ ഗൾഫ് രാജ്യങ്ങളിലും മാധ്യമം നടത്തുന്ന ഏറ്റവും മികച്ച എജുക്കേഷണൽ എക്സ്പോയാണ് എജ്യൂകഫെ

Tags:    
News Summary - madhyamam educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.