കേരള സർക്കാറിനുകീഴിൽ കോട്ടയം തെക്കുംതലയിലുള്ള കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഫിലിം സ്കൂൾ 2024 വർഷം നടത്തുന്ന ഇനിപറയുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അഭിരുചിയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
1. സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്ഷൻ. 2. എഡിറ്റിങ്, 3. സിനിമാട്ടോഗ്രഫി, 4. ഓഡിയോഗ്രഫി, 5. ആക്ടിങ് (അഭിനയം), 6. അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്. ഓരോ പ്രോഗ്രാമിലും 10 സീറ്റുകൾ വീതമാണുള്ളത്. മൂന്നുവർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ കോഴ്സുകളാണിത്.
പ്രവേശന വിജ്ഞാപനം, അപേക്ഷാ ഫോറം, പ്രോസ്പെക്ടസ് എന്നിവ www.krnnivsa.comൽനിന്നും ഡൗൺലോഡ് ചെയ്യാം.
നിർദേശാനുസരണം ഏപ്രിൽ 22 മുതൽ മേയ് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മേയ് 24 വരെ ഓൺലൈനായി ഫീസ് അടക്കാം. ക്രെഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് മുഖാന്തരമാണ് ഫീസ് അടക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർ വിവിധ ഇനങ്ങളിലായി 1,23,000 രൂപ പ്രവേശന സമയത്ത് ഫീസ് അടക്കണം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, കൊൽക്കത്ത പ്രവേശന പരീക്ഷാ കേന്ദ്രങ്ങളാണ്. പ്രിലിമിനറി പ്രവേശന പരീക്ഷ ജൂൺ 16ന് നടത്തും. പ്രവേശന നടപടികൾ പ്രോസ്പെക്ടസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.