നീറ്റ് പി.ജി 2026 ഫലം പ്രഖ്യാപിച്ചു; കട്ട്ഓഫ് അറിയാം, സ്കോർകാർഡ് ഒക്ടോബർ ഒന്നുമുതൽ

ന്യൂഡൽഹി: നീറ്റ് പി.ജി 2026 പരീക്ഷയുടെ ഫലം നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) പ്രഖ്യാപിച്ചു. വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ എം.ഡി, എം.എസ്, പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഫലം ഔദ്യോഗിക എൻ.ബി.ഇ.എം.എസ് വെബ്സൈറ്റായ natboard.edu.in വഴി പരിശോധിക്കാം.

ആഗസ്റ്റ് 30ന് 2,63,544 പേരാണ് നീറ്റ് പി.ജി പരീക്ഷ എഴുതിയത്. ജയ്പൂരിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായ പ്രശ്നത്തെ തുടർന്ന് 2,416 വിദ്യാർഥികൾക്കായി സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്തിയിരുന്നു. ഫലത്തോടൊപ്പം നീറ്റ് പി.ജി 2026ന്റെ യോഗ്യതാ കട്ട്ഓഫും പ്രസിദ്ധീകരിച്ചു.

ജനറൽ/ഇ.ഡബ്ല്യൂ.എസ്: 50 പെർസന്റൈൽ, 262 മാർക്ക്

ജനറൽ പി.ഡബ്ല്യൂ.ബി.ഡി: 45 പെർസന്റൈൽ, 244 മാർക്ക്

എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യൂ.ബി.ഡി: 40 പെർസന്റൈൽ, 226 മാർക്ക്

ഫലം പരിശോധിക്കേണ്ടതെങ്ങനെ?

1. എൻ.ബി.ഇ.എം.എസ് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in സന്ദർശിക്കുക

2. നീറ്റ് പി.ജി 2026 വിഭാഗത്തിലേക്ക് പോകുക

3. ഫലം സംബന്ധിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുക

4. പ്രസിദ്ധീകരിച്ച പി.ഡി.എഫ് തുറക്കുക.

5. അപേക്ഷാ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാം.

6. പി.ഡി.എഫ് ഭാവിയിലെ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ഫലത്തിൽ അപേക്ഷാ ഐഡി, റോൾ നമ്പർ, 720ൽ ലഭിച്ച ആകെ മാർക്ക്, ഓൾ ഇന്ത്യ റാങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുന്നത്.

വ്യക്തിഗത നീറ്റ് പി.ജി 2026 സ്കോർകാർഡ് ഒക്ടോബർ ഒന്ന് മുതൽ എൻ.ബി.ഇ.എം.എസ് വെബ്സൈറ്റിൽ ലഭ്യമാകും. സ്കോർകാർഡിൽ മാർക്ക്, പെർസന്റൈൽ, ഓൾ ഇന്ത്യ റാങ്ക്, കാറ്റഗറി, യോഗ്യതാ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരിക്കും. അതേ സമയത്ത് ഉത്തരസൂചികയും ഉദ്യോഗാർഥികളുടെ റെസ്പോൺസ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കും.

Tags:    
News Summary - NEET PG 2026 results out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.