സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകളും, അദ്ധ്യാപക തസ്തികകളും അനുവദിച്ച് ഉത്തരവായി

സംസ്ഥാനത്തെ അഞ്ച് സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. മൂന്നാൽ, കല്പറ്റ,മാനന്തവാടി, തലശ്ശേരി, കട്ടപ്പന എന്നീ സർക്കാർ കോളേജുകളിലാണ് കോഴ്സുകൾ അനുവദിച്ചത്. മൂന്നാറിൽ എം.എ. തമിഴ്, എം.കോം, കല്പറ്റയിൽ എം.എ.മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം, എം.എ. ഇക്കണോമിക്സ്, മാനന്തവാടിയിൽ എം.എ. ഇംഗ്ലീഷ്, എം.എ. ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, കട്ടപ്പനയിൽ എം.എ. ഇക്കണോമിക്സ്, എം.എസ്.സി കെമിസ്ട്രി, തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്.സി സുവോളജി എന്നീ കോഴ്സുകളാണ് അനുവദിച്ചത്. 2016-17 വർഷം തന്നെ  കോഴ്സുകൾ അനുവദിക്കുന്നതിന് ബന്ധപ്പെട്ട യൂണിവേഴ്സിറ്റികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.  പുതുതായി അനുവദിച്ച കോഴ്സുകൾക്ക് ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക വീതം അനുവദിച്ചും ഉത്തരവായിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കോളേജുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് എൽ.ഡി.എഫ്. സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുള്ളത്.

Tags:    
News Summary - kerala schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.