രാജ്യത്തെ സ്വാശ്രയ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ടെക് + എം.ടെക്, ബി.ആർക്, ബി.പ്ലാനിങ് കോഴ്സുകളിലേക്ക് ജെ.ഇ.ഇ മെയിൻ 2017 റാങ്ക് അടിസ്ഥാനത്തിൽ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് ഒറ്റത്തവണ കേന്ദ്രീകൃത അഡ്മിഷൻ കൗൺസലിങ് (CSAB -SFTI 2017) നടത്തും. ഇൗ കേന്ദ്രീകൃത സെൽഫിനാൻസിങ് സീറ്റ് അലോട്ട്മെൻറ് നടപടിയിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർക്ക് ഒാൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് ഒന്നുവരെ രജിസ്ട്രേഷൻ സ്വീകരിക്കും.
JOSSA 2017െൻറ എല്ലാ റൗണ്ടുകളിലെയും അഡ്മിഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞതിന് ശേഷമായിരിക്കും CSAB - SFTI 2017 കൗൺസലിങ്ങും സീറ്റ് അലോട്ട്മെൻറും നടത്തുക. അഡ്മിഷൻ നൽകുന്ന സ്വാശ്രയ സ്ഥാപനങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിൽ.
എൻജിനീയറിങ്/ ടെക്നോളജി ഡിഗ്രി കോഴ്സുകളിലേക്ക് JEE (Main) 2017 പേപ്പർ ഒന്നിെൻറ റാങ്ക് പരിഗണിച്ചാണ് സീറ്റ് അലോട്ട്മെൻറ്. ബി.ആർക്, ബി. പ്ലാനിങ് കോഴ്സുകളിലേക്ക് JEE (Main) 2017 പേപ്പർ രണ്ടിെൻറ റാങ്ക് നോക്കിയാണ് സീറ്റ് അലോട്ട്മെൻറ് നടത്തുക. രജിസ്ട്രേഷൻ ചോയ്സ് പരിഗണിച്ച് തികച്ചും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം ഒരാൾക്ക് ഒറ്റ സീറ്റാണ് അലോട്ട്ചെയ്യുക. രജിസ്ട്രേഷൻ നടപടിക്രമം, യോഗ്യത മാനദണ്ഡം, സീറ്റ് അലോട്ട്മെൻറ് ഉൾപ്പെടെ CSAB - SFTI 2017 സംബന്ധിച്ച സമഗ്രവിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ www.csab.nic.in എന്ന വെബ്സൈറ്റിലുണ്ട്.
രജിസ്ട്രേഷൻ: CSAB -SFTI 2017 കൗൺസലിങ്ങിൽ പെങ്കടുക്കാൻ അർഹതയുള്ളവർ ജെ.ഇ.ഇ മെയിൻ റോൾ നമ്പർ ഉൾപ്പെടെ CSAB പോർട്ടലായ www.csab.nic.in ൽ നിർദേശാനുസരണം രജിസ്റ്റർ ചെയ്യണം. തുടർന്ന് പ്രാഥമിക ഫീസായി 21,000 രൂപ നിശ്ചിത തീയതിക്കകം എസ്.ബി.െഎയിൽ ഒാൺലൈനായി അടക്കണം. www.onlinesbi.com - SBI collect എന്ന പോർട്ടലിൽ ഇൗ ഫീസ് അടക്കാം. ഫീസ് അടച്ച രസീത് ലഭിച്ച് മൂന്ന്-നാല് മണിക്കൂറിന് ശേഷം ഒാൺലൈൻ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷനിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
സ്ഥാപനങ്ങളും കോഴ്സും ബ്രാഞ്ചുകളും മുൻഗണനക്രമത്തിൽ ചോയ്സ് ഫില്ലിങ് നടത്തണം. ചോയ്സ് ലോക്ക്ചെയ്യുന്നതിനു മുമ്പ് ആവശ്യമുള്ളപക്ഷം മാറ്റങ്ങൾ വരുത്താം. ലോക്ക് ചെയ്താൽ പിന്നെ മാറ്റം അനുവദിക്കില്ല. രജിസ്റ്റർ ചെയ്ത വിവരങ്ങൾ സേവ് ചെയ്യാൻ മറക്കരുത്.
ചോയ്സും മെറിറ്റും പരിഗണിച്ച് കാറ്റഗറി അടിസ്ഥാനത്തിലാവും സീറ്റ് അലോട്ട്മെൻറ് നടത്തുക. സീറ്റ് അലോട്ട്മെൻറ് വിവരം ആഗസ്റ്റ് 2ന് പ്രസിദ്ധപ്പെടുത്തും. പ്രൊവിഷനൽ സീറ്റ് അലോട്ട്മെൻറ് ലറ്റർ ഡൗൺലോഡ് ചെയ്ത് അലോട്ട് ചെയ്ത സ്ഥാപനത്തിൽ ബാക്കി തുക കൂടി ഫീസ് അടച്ച് ആഗസ്റ്റ് മൂന്നിനും എട്ടിനും ഇടയിൽ അഡ്മിഷൻ നേടേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ അലോട്ട്ചെയ്ത സ്ഥാപനത്തിൽ അഡ്മിഷൻ നേടാത്തപക്ഷം അടച്ച പ്രാഥമിക ഫീസായ 21,000 രൂപ നഷ്ടപ്പെടും. എന്നാൽ, സീറ്റ് അലോട്ട്ചെയ്ത് കിട്ടാത്തവർക്ക് തുക തിരിച്ചുകിട്ടും. കൂടുതൽ വിവരങ്ങൾ www.csab.nic.in എന്ന വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.